ശബരിമല വികസനത്തിന് പ്രസാദം പദ്ധതിയിൽ ഫണ്ട് നൽകാം

Kerala Pathanamthitta

ശബരിമല – വിശദമായ പദ്ധതി സമർപ്പിച്ചാൽ ശബരിമല വികസനത്തിന് പ്രസാദം പദ്ധതിയിൽ ഫണ്ട് നൽകാമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത് ശബരിമലയിൽ പറഞ്ഞു. ശബരിമല ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ 100 കോടി രൂപ കേന്ദ്രസർക്കാർ ശബരിമലയ്ക്കായി അനുവദിച്ചിരുന്നങ്കിലും 55 കോടി മാത്രമാണ് ദേവസ്വം ബോർഡ് ചെലവഴിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഓരോ പദ്ധതിക്കും വിശദമായ പദ്ധതി രേഖ സമർപ്പിക്കേണ്ടതുണ്ടെന്നും അതിനു കഴിയാതെ വന്നതിനാലാണ് തുടർ പ്രവർത്തനത്തിനുള്ള ഫണ്ട് കേന്ദ്രത്തിന് നൽകാൻ കഴിയാത്തതെന്നും ശ്രീ ശെഖാവത്ത് പറഞ്ഞു.

വിശദമായ പദ്ധതി രേഖകളും, ചിലവഴിക്കുന്ന കണക്കുകളും കൃത്യമായി കാണിക്കണം.അതിനു കഴിയാതെ കേന്ദ്രത്തെ കുറ്റം പറയുന്നതിൽ എന്ത് കാര്യം ?

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *