തിരുവനന്തപുരം: ആന്ധപ്രദേശിലെ പ്രവാസി മലയാളികളെ പങ്കെടുപ്പിച്ച് നോർക്ക റൂട്ട്സ് നടത്തുന്ന എൻആർകെ മീറ്റ് 22ന് വൈകിട്ട് ആറു മുതൽ വിശാഖപട്ടണം കേരള കലാ സമിതിയുടെ ഹാളിൽ നടക്കും. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ എൻആർകെ മീറ്റ് ഉദ്ഘാടനം ചെയ്യും. നോർക്ക റൂട്ട്സ് സിഇഒ അജിത് കോളശേരി മുഖ്യപ്രഭാഷണം നടത്തും. ആന്ധ്രപ്രദേശിലെ എൻആർകെ ഡെവലപ്മെന്റ് ഓഫീസർ അനു പി ചാക്കോ സ്വാഗതം ആശംസിക്കും.
നോർക്ക റൂട്ട്‌സ് നടപ്പാക്കുന്ന പ്രധാന പദ്ധതികളും സേവനങ്ങളും സംബന്ധിച്ച് സിഇഒ അജിത് കോളശേരി അവതരണം നടത്തും. എൽ കെ എസ് പ്രതിനിധി മുരളീധരൻ നാരായണ പിള്ള, വിശാഖപട്ടണം ജില്ലയെ പ്രതിനിധീകരിച്ച് കേരള കലാ സമിതി പ്രസിഡന്റ് എ ആർ ജി ഉണ്ണിത്താൻ, ആന്ധപ്രദേശിലെ മറ്റ് ജില്ലകളെ പ്രതിനിധീകരിച്ച് എൽ കെ എസ് മെമ്പർ എം കെ നന്ദകുമാർ എന്നിവർ ആശംസ നേരും. എൽകെഎസ് മെമ്പറായ നന്ദിനി മേനോനോടൊപ്പം ആന്ധ്രപ്രദേശിലെ മറ്റു മലയാളി സംഘടനാ ഭാരവാഹികളും പ്രതിനിധികളും ഇതിൽ പങ്കെടുക്കും. പ്രവാസികൾക്കായി കേരള സർക്കാർ നോർക്ക റൂട്ട്‌സ് മുഖേന നടപ്പാക്കി വരുന്ന ക്ഷേമ പ്രവർത്തനങ്ങളും അവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും എൻആർകെ മീറ്റ് ചർച്ച ചെയ്യും. ആന്ധ്രപ്രദേശിലെ എല്ലാ മലയാളി സംഘടനയിൽ നിന്നും 200 ക്ഷണിതാക്കൾ എൻആർകെ മീറ്റിൽ പങ്കെടുക്കും.
What do you feel about this post?
Like
Love
Happy
Haha
Sad

