ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് മഹുവ മൊയ്ത്രയെ അയോഗ്യയാക്കി

India Politics
Print Friendly, PDF & Email

ന്യൂഡൽഹി – ലോക്സഭയിൽ ഉന്നയിക്കുന്ന ചോദ്യത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തിനും, എത്തിക്‌സ് കമ്മിറ്റി അന്വേഷണത്തിനും ശേഷം തൃണമൂൽ കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ മഹുവ മൊയ്ത്രയുടെ ലോക്‌സഭ അംഗത്വം റദ്ദാക്കി. ഇന്ന് പാർലമെന്ററി കാര്യ മന്ത്രിയാണ് മഹുവയ്‌ക്കെതിരായ എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചത്. ഉച്ചയ്ക്ക് ശേഷം നടന്ന ചർച്ചയിൽ വിശദീകരണം നൽകാൻ മഹുവയ്ക്ക് അവസരം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. ഉച്ചയ്ക്കു പന്ത്രണ്ടു മണിയോടെ കമ്മിറ്റി ചെയർമാൻ വിനോദ് കുമാർ സോങ്കർ സമർപ്പിച്ച റിപ്പോർട്ട് രണ്ടു മണിക്കു സഭ ചർച്ചയ്‌ക്കെടുത്തു. ഒന്നേകാൽ മണിക്കൂർ നീണ്ട ചർച്ചയ്‌ക്കൊടുവിൽ റിപ്പോർട്ട് സഭ അംഗീകരിക്കുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ഒന്നടങ്കം ലോക്‌സഭയിൽ നിന്ന് വാക്കൗട്ട് നടത്തി. പിന്നാലെ സഭ എത്തിക്‌സ് കമ്മിറ്റി ശുപാർശയെ സഭ ഐകകണ്‌ഠേന ശബ്ദവോട്ടോടെയാണ് പാസാക്കിയത്. മഹുവ മൊയ്ത്രയുടെ പെരുമാറ്റം ഒരു എംപി എന്ന നിലയിൽ അധാർമികവും മര്യാദയില്ലാത്തതുമാണെന്ന കമ്മിറ്റിയുടെ നിഗമനങ്ങൾ ഈ സഭ അംഗീകരിക്കുന്നുവെന്നും അതിനാൽ അവർ എംപിയായി തുടരുന്നത് ഉചിതമല്ലെന്നും പറഞ്ഞാണ് സ്പീക്കർ ഓം ബിർള റിപ്പോർട്ട് അംഗീകരിച്ചത്.

അംഗത്തെ പുറത്താക്കുന്നതിനു ശുപാർശ നൽകാൻ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് തൃണമൂൽ അംഗം കല്യാണി ബാനർജി വാദിച്ചു. 405 പേജുള്ള റിപ്പോർട്ട് പഠിക്കാൻ സമയം വേണമെന്നും ചർച്ച മാറ്റിവയ്ക്കണമെന്നും കോൺഗ്രസിലെ അധീർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. എന്നാൽ സഭയുടെ അന്തസ്സു നിലനിർത്താൻ കടുത്ത നടപടി എടുക്കേണ്ടപ്പോൾ അത് എടുക്കുക തന്നെ വേണമെന്ന് സ്പീക്കർ ഓം ബിർല നിലപാട് എടുക്കുകയായിരുന്നു.

അദാനി ഗ്രൂപ്പിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിര നനന്ദാനി മഹുവയ്ക്കു പണം നൽകിയെന്നാണ് ആക്ഷേപം. അദാനിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലക്ഷ്യമിട്ട് മഹുവ ചോദ്യങ്ങൾ ഉന്നയിച്ചതായി ഹിരനന്ദാനി സത്യവാങ്മൂലത്തിൽ സമിതിയെ അറിയിച്ചിരുന്നു. മഹുവയുടെ പാർലമെന്ററി ഐഡി വിദേശത്തുനിന്ന് ഉപയോഗിച്ചതായി ഐടി മന്ത്രാലയത്തിന്റെ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് പുറത്താക്കാൻ ശുപാർശ ചെയ്ത് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. സ

Leave a Reply

Your email address will not be published. Required fields are marked *