ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ തൊഴിൽ മേള ഇന്ന്

Alappuzha Pathanamthitta
Print Friendly, PDF & Email

മാവേലിക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന തൊഴിൽ മേള മാർച്ച് 22 ന് ചെങ്ങന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നടക്കും. സ്വകാര്യ സ്ഥാപനങ്ങളിലെ 150 ഓളം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എൽ.സി, പ്ലസ് ടു, ഐ.ടി.ഐ, ഡിഗ്രി, ഡിപ്ലോമ, ബിടെക് യോഗ്യതയുള്ള 18നും 50 നുമിടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രാവിലെ 10 മണിക്ക് റിപ്പോർട്ട് ചെയ്യണം. സൗജന്യ രജിസ്‌ട്രേഷനും ഉദ്യോഗദായകരുടെ വിവരങ്ങൾ അറിയുന്നതിനും https://forms.gle/WZLPVDe9KmNwo8un6 സന്ദർശിക്കുക. ഫോൺ: 0479-2344301, 9446765246.

Leave a Reply

Your email address will not be published. Required fields are marked *