സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ അനുമോദിച്ചു.

Kerala Alappuzha

എടത്വ: കേരള സർക്കാർ സംയോജിത ശിശു വികസന സേവന പദ്ധതി 2023- 24 വർഷത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച പത്തനംതിട്ട ജില്ലയിലെ മികച്ച ഐ.സി.ഡി.എസ് സൂപ്പർവൈസർക്കുള്ള പുരസ്‌കാരം നേടിയ എടത്വ കാരിത്തടത്തിൽ സിന്ധു ജിങ്ക ചാക്കോയെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ അനുമോദിച്ചു. സൗദി അറേബ്യ മിനിസ്ട്രി ഓഫ് ഹെൽത്ത് അൽ – ഖുർമ ഹോസ്പിറ്റൽ നേഴ്സിംങ്ങ് ഡയറക്ടർ ജിജിമോൾ ജോൺസൺ പൊന്നാട അണിയിച്ച് അനുമോദിച്ചു. 2018 ൽ സർവീസിൽ പ്രവേശിച്ച സിന്ധു നിലവിൽ പത്തനംതിട്ട ജില്ലയിലെ പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്റ്റിൽ സേവനമനുഷ്ഠിച്ചു വരുന്നു. എടത്വാ സെയിന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകനായ പ്രസാദ് ജോസിന്റെ സഹധർമ്മിണിയാണ്.

വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ക്ലബ് വനിതാ ഫോറം കൺവീനർ ഷേർലി അനിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, വൈസ് പ്രസിഡന്റ് മോഡി കന്നയിൽ, അഡ്മിനിസ്‌ട്രേറ്റർ ബിനോയി കളത്തൂർ, പ്രോജക്ട് കൺവീനർ വിൻസൻ കടുമത്ത്, കെ. ജയചന്ദ്രൻ, പ്രവാസി കോർഡിനേറ്റർ പ്രദീപ് ജോസഫ്, ഗോകുൽ അനിൽ, സാം വി.മാത്യൂ എന്നിവർ പ്രസംഗിച്ചു.

ലയൺസ് ക്ലബ് ഓഫ് എടത്വ ടൗണിന്റെ നേത്യത്വത്തിൽ ആരംഭിച്ചതും ഒരു വർഷം പിന്നിട്ടതുമായ ‘ വിശപ്പ് രഹിത എടത്വ പദ്ധതി ‘ തുടരാനാണ് ഉദ്ദേശമെന്ന് സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, കൺവീനർ വിൻസൻ കടുമത്ത് എന്നിവർ അറിയിച്ചു.

തുടർന്ന് നടന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ ഏപ്രിൽ 4ന് ജീവകാരുണ്യപ്രവർത്തനം നടത്തുന്നതിന് തീരുമാനിച്ചു. ഗവർണർ ആർ വെങ്കിടാചലം ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ കൺവീനർ കെ ജയചന്ദ്രൻ അറിയിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *