കടമ്പനാട് – കുന്നത്തൂർ ഏഴാംമൈൽ ശിവഗിരി കോളനിയിൽ നിന്നും ഒരു കിലോ 115 ഗ്രാം കഞ്ചാവുമായി സഹോദരന്മാർ പിടിയിലായി. കഞ്ചാവുമായി സ്കൂട്ടറിൽ വരുന്നതിനിടെ കുന്നത്തൂർ ഏഴാംമൈൽ പുത്തൻവിള വടക്കതിൽ അനീഷ് (27),സഹോദരൻ ബിനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്. ഡിഐജി അജിത ബീഗത്തിന്റ നിർദ്ദേശാനുസരണ്യ കൊല്ലം റൂറൽ ജില്ല പോലീസ് മേധാവി നടപ്പാക്കുന്ന റെയ്ഡിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. എസ്എച്ച്ഒ മനോജ് കുമാറിന് ലഭിച്ച വിവരത്തിന്റ അടിസ്ഥാനത്തിൽ എസ്.ഐ ഷാനവാസിന്റ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ജില്ലയിലാകെ വ്യാപകമായി പരിശോധനകൾ തുടരുകയാണ്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

