കുറ്റൂർ സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതി രാജി വയ്ക്കണം – യുഡിഎഫ്.

Kerala Pathanamthitta

തിരുവല്ല – സഹകരണ ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ വൻക്രമക്കേടും ചട്ടവിരുദ്ധ പ്രവർത്തനവും നടന്നതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ബാങ്കിനെ നഷ്ടപ്പെട്ട തുക, ബോർഡ് മെമ്പർമാരിൽ നിന്നും സെക്രട്ടറിയിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലും ആരോപണ വിധേയരായ ബോർഡ് മെമ്പർമാർ പുതിയ ഭരണസമിതിയിലും തുടരുന്ന പശ്ചാത്തലത്തിൽ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്ന് യുഡിഎഫ് കുറ്റൂർ മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ശക്തമായ സമരപരിപാടികൾക്ക്‌ രൂപം നൽകാനും യോഗം തീരുമാനിച്ചു.

യുഡിഎഫ് മണ്ഡലം ചെയർമാൻ ജിനു തോംമ്പുംകുഴി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു.
യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി. ആർ. രാജേഷ്, ഗ്രാമപഞ്ചായത്ത് മെമ്പർ ജോ ഇലഞ്ഞിമൂട്ടിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പോൾ തോമസ്, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് മാത്യു മുളമൂട്ടിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് അഭിലാഷ് വെട്ടിക്കാടൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് തേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *