എടത്വ: വേനൽ കടുത്ത് തുടങ്ങിയതോടെ കുട്ടനാട്ടിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണെന്നും വള്ളത്തിലും വണ്ടികളിലുമായി കുടിവെള്ള വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് എടത്വ വികസന സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യ ആവശ്യപ്പെട്ടു.
പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. നിലവിൽ ജല അതോരിറ്റി മുഖാന്തിരം ശുദ്ധജല വിതരണം നടത്തി വന്നിരുന്ന ഇടങ്ങളിലും സ്രോതസുകളിലെ ജല ലഭ്യതക്കുറവും വിതരണ ലൈനിലെ തകരാറുകളും മൂലം കുടിവെള്ള വിതരണം മുടങ്ങുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നത്.
നീരേറ്റുപുറം വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് പൂർണ്ണമായും സജ്ജമാക്കണമെന്നും പൊതു മരാമത്ത് റോഡിലൂടെ പുതിയ വലിയ പൈപ്പുകൾ സ്ഥാപിക്കണമെന്നും പഞ്ചായത്ത് വഴികളിൽ ഡിസ്ട്രിബ്യൂഷൻ പൈപ്പുകൾ സ്ഥാപിച്ച് കുടിവെള്ള ക്ഷാമം ശാശ്വതമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.മാർച്ച് 18ന് രാവിലെ 10ന് പ്രതിഷേധ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചു.ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി.
യോഗത്തിൽ പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ, വൈസ് പ്രസിഡന്റ്‌മാരായ അഡ്വ ഐസക്ക് രാജു, ടി.എൻ ഗോപകുമാർ, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള, ട്രഷറാർ കുഞ്ഞുമോൻ പട്ടത്താനം, ബാബു കൊഴുപ്പക്കളം , സാബു മാത്യു എന്നിവർ പ്രസംഗിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

