പത്തനംതിട്ട : ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ടരര് രാജീവരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരിയാണ് കുംഭമാസ പൂജകൾക്കായി ശബരിമല നട തുറന്നത്. ആയിരങ്ങളാണ് ദർശനത്തിനായി കാത്ത് നിന്നത്. ഇന്ന് പ്രത്യേക പൂജകളില്ല.
നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്‌നി പകർന്നു. കുംഭമാസം ഒന്നാം തീയതിയായ വ്യാഴാഴ്ച രാവിലെ 5 മണിക്ക് നട തുറക്കും. പൂജകൾ പൂർത്തിയാക്കി 17 ന് രാത്രി 10 മണിയ്‌ക്ക് നട അടയ്‌ക്കും.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

