ആറന്മുള – തെക്കേമലയിൽ 99 വയസുകാരിയായ വയോധിക കിണറ്റിൽ വീണു. തെക്കേമല നടുവിലേതിൽ വീട്ടിൽ ഗൗരിയമ്മയാണ് കിണറിലെ കപ്പിയുടെ കുരുക്കഴിക്കാനുള്ള ശ്രമത്തിനിടെ കിണറ്റിൽ വീണത്. നാട്ടുകാരും ആറന്മുള പൊലീസും സ്ഥലത്തെത്തി ഗൗരിയമ്മയെ കിണറ്റിൽ നിന്ന് പുറത്തെടുത്തു. വാഹനം കടക്കാത്ത വഴിയായതിനാൽ പൊലീസ് ഗൗരിയമ്മയെ കൈയ്യിൽ ചുമന്നാണ് റോഡിലേക്ക് കൊണ്ടുപോയി വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റിയത്.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

