അടൂർ – പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി എം പി മണിയമ്മയെ (സിപിഐ) എതിരില്ലാതെ തിരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ആർ തുളസീധരൻപിള്ളയാണ് പേര് നിർദേശിച്ചത്. ബ്ലോക്കിന്റെ 11-ാമത് പ്രസിഡന്റ് ആണ് മണിയമ്മ. എൽ.ഡി.എഫ് ധാരണ പ്രകാരം സി.പി.എമ്മിലെ ആർ തുളസീധരൻ പിള്ള പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.
മുൻ വൈസ് പ്രസിഡന്റും കലഞ്ഞൂർ ഡിവിഷൻ അംഗവുമാണ് എം പി മണിയമ്മ. വൈസ് പ്രസിഡന്റായി സിപിഎമ്മിലെ ടി സരസ്വതി തിരഞ്ഞെടുക്കപ്പെട്ടു. ഏനാത്ത് ഡിവിഷൻ അംഗമാണ് ടി സരസ്വതി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ ബി രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

