ആറുവയസുകാരിയെ ബന്ധു വീട്ടിൽവെച്ചു ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Crime

കൊടുമൺ: ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയെ കൊടുമൺ പോലീസ് പിടികൂടി. കൊടുമൺ സ്വദേശി രാജേഷ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം ഡിസംബറിൽ കുട്ടി ബന്ധുവീട്ടിൽ വച്ചാണ് പീഡിപ്പിക്കപ്പെട്ടത്. വിവരമറിഞ്ഞ പോലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ കെ.എസ്. ധന്യയാണ് മൊഴിയെടുത്തത്. കുട്ടിയുടെ മൊഴി പത്തനംതിട്ട ജെ.എഫ്.എം കോടതി രണ്ടിൽ രേഖപ്പെടുത്തുകയും ചെയ്തു.

പോലീസ് ഇൻസ്പെക്ടർ പി. വിനോദിന്റെ നേതൃത്വത്തിലാണ് അനേ്വഷണം നടക്കുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഊർജിതമാക്കിയ അനേ്വഷണത്തിൽ പ്രതിയെ ഉടനടി കണ്ടെത്തി കസ്റ്റഡിയിലെടുത്തു. രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് പോലീസ് സംഘം ഇയാളെ താമസസ്ഥലത്തു നിന്നും പിടികൂടുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടർ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *