തിരുവല്ല: ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും നെഫ്രോളജി വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡയാലിസിസ് എംപവർമെന്റ് പ്രോഗ്രാം ആരംഭിച്ചു. ബിലീവേഴ്‌സ് ആശുപത്രി ഡയറക്ടറും സി.ഇ.ഓയുമായ പ്രഫ. ഡോ.ജോർജ് ചാണ്ടി മറ്റീത്ര ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് ഡയറക്ടർ ഡോ ജോൺ വല്യത്ത് അധ്യക്ഷത വഹിച്ചു. രോഗികൾക്ക് ഡയാലിസിസ്സിന് ഒപ്പവും അതിനു മുന്നോടിയായും വേണ്ട ഫിസിയോതെറാപ്പി സേവനങ്ങൾ ഇനി മുതൽ ബിലീവേഴ്‌സിൽ ലഭ്യമായിരിക്കും.
ലൈഫ് കോച്ച് ആൻഡ് മോട്ടിവേഷണൽ ട്രെയ്‌നർ ചെറിയാൻ വർഗീസ് മുഖ്യാതിഥിയും ലൈഫ് ലോങ്ങ് ഫിറ്റ്‌നസ് സെന്റർ സ്ഥാപകൻ വി.എസ്. ശിഹാബ് വിശിഷ്ടാതിഥിയും ആയിരുന്നു. ഡയാലിസിസ് രോഗികൾക്ക് ഫിസിയോ തെറാപ്പിയുടെ ആവശ്യകതയെപ്പറ്റി നെഫ്രോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.ഇ.ടി. അരുൺ തോമസ് പ്രഭാഷണം നടത്തി. ഫാ തോമസ് വർഗീസ്, നെഫ്രോളജി വിഭാഗം മേധാവി ഡോ.രാജേഷ് ജോസഫ്, പി.എം.ആർ വിഭാഗം മേധാവി ഡോ. തോമസ് മാത്യു എന്നിവർ സംബന്ധിച്ചു.


