സ്തുത്യർഹമായ സേവനം കാഴ്ചവച്ച നഴ്‌സുമാർക്കുള്ള അവാർഡ് പ്രഖ്യാപിച്ചു

Health Kerala

തിരുവനന്തപുരം – കേരളത്തിലെ സർക്കാർ ആശുപത്രികളിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ച നഴ്‌സുമാർക്കുള്ള സംസ്ഥാനതല അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകളിൽ നിന്നുള്ള നഴ്‌സുമാരെയാണ് അവാർഡിനായി പരിഗണിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ചെയർമാനായ സംസ്ഥാനതല സെലക്ഷൻ കമ്മിറ്റിയാണ് സൂക്ഷ്മ പരിശോധന നടത്തി അവാർഡിന് അർഹരായവരെ തെരഞ്ഞെടുത്തത്.

ആരോഗ്യ വകുപ്പിൽ ജനറൽ നഴ്‌സിംഗ് വിഭാഗത്തിൽ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി ജില്ലാ ആശുപത്രി നഴ്‌സിംഗ് ഓഫീസർ അരുൺകുമാർ പിഎം, ആരോഗ്യ വകുപ്പിലെ പബ്ലിക് ഹെൽത്ത് നഴ്‌സിംഗ് വിഭാഗത്തിൽ സംസ്ഥാനതല പുരസ്‌കാരം ഇടുക്കി വാളറ ദേവിയാർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ജി. ജോൺ എന്നിവർക്കാണ്.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ജനറൽ നഴ്‌സിംഗ് വിഭാഗം സംസ്ഥാന തലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രി സീനിയർ നഴ്‌സിംഗ് ഓഫീസർ ജ്യോതി കെ, ജില്ലാതലത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് സീനിയർ നഴ്‌സിംഗ് ഓഫീസർ ഷാനിഫ ബീവി എച്ച്. എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

ജനറൽ നഴ്‌സിംഗ് ജില്ലാ തലത്തിൽ ചിറയിൻകീഴ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിലെ സബിത എസ്., കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ മീനു എ.എസ്., കോട്ടയം പാലാ ജനറൽ ആശുപത്രിയിലെ സിന്ധു പി നാരായണൻ, എറണാകുളം ജനറൽ ആശുപത്രിയിലെ ശ്യാമള എഎൻ, തൃശൂർ ജനറൽ ആശുപത്രിയിലെ ജിഷ എസ്., കോഴിക്കോട് ചേവായൂർ സർക്കാർ ത്വക്ക് രോഗാശുപത്രിയിലെ ഷൈലജ ടി.കെ. ഇടുക്കി കുമിളി കുടുംബാരോഗ്യ കേന്ദ്രത്തിലെ മേഴ്‌സി ചാക്കോ, കാസർഗോഡ് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലെ ബിനി പി എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

പബ്ലിക് ഹെൽത്ത് ജില്ലാതല വിഭാഗത്തിൽ തിരുവനന്തപുരം പള്ളിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫ്‌ളോറൻസ്, കൊല്ലം ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സുബീന കാസിം, ഫോർട്ട് കൊച്ചി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ബിന്ദു കുമാരി ടി., കാസർഗോഡ് ചെറുവത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ സ്മിത രാമൻ എന്നിവർ പുരസ്‌കാരത്തിന് അർഹരായി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *