വടശ്ശേരിക്കര – തമിഴ്നാട് കൃഷ്ണഗിരി ഹൊസൂർ സ്വദേശിയായ നാഗരാജൻ (58)എന്ന അയ്യപ്പനാണ് അലക്ഷ്യമായി ഇട്ടിരുന്ന വൈദ്യുതി വയറിൽനിന്നും ഷോക്കേറ്റ് ദാരുണാന്ത്യം ഉണ്ടായത്.. വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ് മരണത്തിനു കാരണം എന്ന് അയ്യപ്പ സേവ സംഘം ആരോപിച്ചു. വടശ്ശേരിക്കര പാലത്തിൽ കഴിഞ്ഞ വർഷം നടത്തിയ സൗന്ദര്യവത്കരണത്തിൻറെ ഭാഗമായി വൈദ്യുതി നൽകിയിരുന്ന വയറിൽ നിന്നുമാണ് വൈദ്യുതിഷോക്ക് ഏറ്റ് മരണപ്പെട്ടത് എന്നാണ് അയ്യപ്പ സേവ സംഘം ആരോപിക്കുന്നത് .
ശബരിമലയിൽപ്പോയി മടങ്ങുകയായിരുന്ന 50 അംഗ സംഘത്തിന്റെ ഒപ്പം ഉണ്ടായിരുന്ന സ്വാമിക്കാണ് അപകടം സംഭവിച്ചത്. ഒരു വർഷമായി വടശ്ശേരിക്കര സ്വദേശികൾക്ക് വൈദ്യുതി തടസ്സം ഉണ്ടാകുന്നത് ഈ ഭാഗത്ത് ഭൂമിയിലേക്ക് വൈദ്യുതി പ്രവാഹം ഉള്ളതുകൊണ്ടാണെന്ന് പരാതി പറഞ്ഞിട്ടും പരിശോധന നടത്താൻ വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ തയ്യാറായില്ല.
വൈദ്യുതി പ്രവഹിക്കുന്ന വയർ അലക്ഷ്യമായി പുല്ലിൻറെ ഉള്ളിൽ ഇട്ടിരിക്കുകയും അതിന്റെ മുകളിൽ ടച്ചിങ്ങു വെട്ടി ഇലകൾ കൂടി ഇടുകയും ചെയ്തതുകൊണ്ട് അയ്യപ്പ ഭക്തന് ഇങ്ങനെ ഒരപകട സാദ്ധ്യത മനസിലാക്കാനായില്ല. അതിന്റെ മുകളിൽ മൂത്രം ഒഴിച്ചപ്പോൾ ആണ് വൈദ്യുതി ആഘാതം ഉണ്ടായത് എന്ന് നാട്ടുകാർ ആരോപിക്കുന്നു . വിവരം അറിഞ്ഞുകൊണ്ട് എത്തിയ ലൈൻമാൻമാർ വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് ആളെ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
അയ്യപ്പ സേവ സംഘത്തിന്റെ ഫ്രീസർ ഉള്ള ആമ്പുലൻസിൽ മൃതദേഹം നാട്ടിൽ എത്തിച്ചു കൊടുക്കുവാൻ നടപടി സ്വീകരിച്ചു . കെഎസ്ഇബിയുടെ അനാസ്ഥക്കെതിരെ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകണമെന്നും, നഷ്ടപരിഹാരം നൽകണമെന്നും അയ്യപ്പ സേവ സംഘം ദേശീയ പ്രസിഡന്റ് സംഗീത് കുമാറും, ദേശീയ സെക്രട്ടറി പ്രസാദ് കുഴിക്കാലയും ആവശ്യപ്പെട്ടു.


