സന്നിധാനത്ത് നിന്നും പാമ്പിനെ പിടികൂടി ; ഉൾവനത്തിൽ കൊണ്ടുവിടും.

Pathanamthitta
Print Friendly, PDF & Email

ശബരിമല: സന്നിധാനത്ത് കണ്ടെത്തിയ പാമ്പിനെ പിടികൂടി. പാണ്ടിത്താവളത്തിലേക്ക് പോകുന്ന വഴിയിലാണ് വെള്ളിയാഴ്ച ഉച്ചയോടെ പാമ്പിനെ കണ്ടത്. വിവരമറിയിച്ചയുടൻ വനംവകുപ്പിന്റെ അംഗീകൃത സ്‌നേക്ക് കാച്ചേഴ്‌സ് ആയ ബൈജു, അഭിനേഷ് എന്നിവർ ചേർന്നാണ് പാമ്പിനെ പിടികൂടിയത്. വിഷം ഇല്ലാത്ത ഇനത്തിൽപ്പെട്ട, മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് പോകുന്ന പാമ്പിനെയാണ് കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ ഉൾവനത്തിൽ വിടും.

Leave a Reply

Your email address will not be published. Required fields are marked *