പന്തളം: മകരവിളക്കിനു ശബരിമലയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരങ്ങളുമായി പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന ഘോഷയാത്ര ജനുവരി 12ന്. ഘോഷയാത്രയിൽ തിരുവാഭരണപേടക വാഹകസംഘത്തെ പന്തളം കൊട്ടാരം നിർവ്വാഹകസംഘം നിശ്ചയിച്ചു. കുളത്തിനാൽ ഗംഗാധരൻ പിള്ളയാണ് തന്നെയാണ് ഗുരുസ്വാമി.


Thiruvabharan-procession file phOtOs.
ഗുരുസ്വാമിക്ക് സഹായികളുൾപ്പെടെ 30 പേരാണു സംഘത്തിലുള്ളത്. മരുതമന ശിവൻകുട്ടി, കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായർ, കുളത്തിനാൽ കെ.ജി. ഉണ്ണിക്കൃഷ്ണൻ, കൊച്ചുതുണ്ടിൽ ഗോപാലകൃഷ്ണപിള്ള, തെക്കടത്ത് തുളസി, കൊച്ചുതുണ്ടിൽ രാജൻപിള്ള, കുരമ്പാല ഭാസ്കരക്കുറുപ്പ്, മുടിയിലേത്ത് ഉണ്ണിക്കൃഷ്ണ പിള്ള, കൊച്ചുപുരയിൽ വിനോദ് കുമാർ, സരസ്വതിനിവാസിൽ അശോക് കുമാർ, കണ്ടാമത്തേത്ത് ഉണ്ണി, തെക്കടത്ത് ഓമനക്കുട്ടൻ, പനച്ചിക്കൽ വിനീത്, ആയിത്തിരിക്കൽ രാജൻ, വെളിച്ചപ്പാട്ട് സുനിൽകുമാർ, ആശാരിപ്പറമ്പിൽ മധുകുമാർ, കിഴക്കേത്തോട്ടത്തിൽ പ്രവീൺകുമാർ, മംഗലപള്ളിയിൽ ദീപു, പൗവ്വത്ത് പടിഞ്ഞാറ്റേതിൽ പ്രശാന്ത്, സോപാനം സുദർശൻ, വൈശാഖിൽ മഹേഷ്, മഹേഷ് ഭവനിൽ മഹേഷ്, കളിയിക്കൽ തെക്കേതിൽ അനിൽ, മണ്ണൂർ സതീഷ് ചന്ദ്രൻ, രാധാ നിവാസിൽ ശ്രീകുമാർ എന്നിവരെയും, സഹായികളായി പൂഴിക്കാട് പത്മാലയം കൃഷ്ണകുമാർ, രശ്‌മിനിവാസിൽ കലാധരൻ, ശാലീനത്തിൽ സുജിത്ത്, ഉളമയിൽ പ്രസാദ് എന്നിവരുമാണു സംഘത്തിലുള്ളത്.

തിരുവാഭര ഘോഷയാത്രക്ക് രാജ പ്രതിനിധിയായി പന്തളം ഊട്ടുപുര കൊട്ടാരത്തിൽ പരേതയായ മാലതി തമ്പുരാട്ടിയുടേയും തൃശൂർ പുത്തൻചിറ താന്നിയിൽ മതിയത്ത് ഇല്ലത്തെ പരേതനായ ബ്രഹ്മശ്രീ രാമൻ നമ്പൂതിരിയുടേയും ജ്യേഷ്ഠപുത്രനായ തൃക്കേട്ട നാൾ രാജ രാജ വർമ്മയാണ് ഘോഷയാത്രയെ അനുഗമിക്കുക.

What do you feel about this post?
Like
Love
Happy
Haha
Sad

