അടൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൈലം താമരക്കുടി കുഴിവിള കിഴക്കേതില്‍ വീട്ടില്‍ സുരേഷ്‌കുമാര്‍( 47), ഏനാത്ത് കിഴക്കേവീട്ടില്‍ ആര്‍. രമേശ് (43) എന്നിവരാണ് പിടിയിലായത്. എനാത്ത് ലക്ഷ്മി സ്‌റ്റോഴ്‌സ് എന്ന രമേശിന്റെ കടയില്‍ നിരോധിത ലഹരി വസ്തുക്കള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തുകയായിരുന്നു. ഗണേഷ്, കൂള്‍ എന്നീ ഇനങ്ങളില്‍പ്പെട്ട ഉല്‍പ്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
ഏനാത്ത് ഗവണ്മെന്റ് എല്‍.പി സ്‌കൂളിന് സമീപത്താണ് രമേശിന്റെ കട. സുരേഷ് കുമാര്‍ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ ലഹരിവസ്തുക്കള്‍ രമേശിന്റെ കടയില്‍ എത്തിക്കുമ്പോഴാണ് പിടിയിലായത്. സുരേഷ് കുമാറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താമരക്കുടിയിലെ ഇയാളുടെ വീട്ടില്‍ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 3 ചാക്ക് ലഹരിഉല്‍പ്പന്നങ്ങള്‍ പോലീസ് പിന്നീട് പിടിച്ചെടുത്തു.
What do you feel about this post?
Like
Love
Happy
Haha
Sad

