ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് അഭിമുഖം

Health Alappuzha

ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ. 304/2023) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2024 നവംബർ ആറാം തീയതി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട യോഗ്യരായ 70 ഉദ്യോഗാർഥികൾക്ക് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കൊല്ലം ജില്ലാ ഓഫീസിൽ 2025 ജനുവരി 10 ാം തീയതിയിലും ആലപ്പുഴ ജില്ലാ ഓഫീസിൽ 2025 ജനുവരി 30, 31 തീയതികളിലുമായി ആദ്യഘട്ട അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുണ്ട്. മേൽ വിവരം എസ്എംഎസ്, പ്രൊഫൈൽ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾ വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ചതും ബന്ധപ്പെട്ട പ്രമാണങ്ങളുടെ അസ്സൽ, ഒറ്റിആർ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, ഐഡി കാർഡിന്റെ അസ്സൽ എന്നിവ സഹിതം നിശ്ചിത സമയത്തും തീയതിയിലും കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ അതത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 0477-2264134

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *