കൺവൻഷൻ കൂടാനെത്തിയവരുടെ മാലിന്യം മുഴുവൻ നാട്ടുകാരുടെ നെഞ്ചത്തേക്ക് !!

Kerala Pathanamthitta
Print Friendly, PDF & Email

കുമ്പനാട് – ഹെബ്രോൻപുരത്തെ കൺവൻഷൻ പ്രമാണിച്ചു നാട്ടുകാർക്ക് കിട്ടിയ സമ്മാനമാണീ കാണുന്നത്. ഒരാഴ്ചത്തെ കൺവൻഷനിൽ അനേകായിരം ആളുകൾ ( ദൈവജനങ്ങൾ ) പങ്കെടുത്ത് അവരുടെ മാനസിക മാലിന്യങ്ങൾ എല്ലാം വെടിപ്പായി കഴുകി കളഞ്ഞു. എന്നാൽ നാട്ടുകാർക്ക് കിട്ടിയതോ അവരുടെ ആന്തരിക മാലിന്യ നിക്ഷേപങ്ങളും… കുമ്പനാട് ഓതറ റോഡിൽ നെല്ലിമല കൊച്ചാലുമൂട് ജംഗ്‌ഷന്‌ സമീപം പുത്തൻപീടികയിൽ പിഡബ്ല്യുഡി റോഡിലും ഓടയിലുമായി ശൗചാലയ മാലിന്യ ജലം കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിക്ക് ഒഴുക്കിയ നിലയിൽ. ഇത് കണ്ടു ബഹളം വെച്ച ആളിനെ കണ്ടപ്പോൾ ഡ്രൈവർ വാഹനവുമായി കടന്നു കളഞ്ഞു… ഈ വിഷയത്തിൽ കുമ്പനാട് റസിഡൻസ് അസോസിയേഷൻ പോലീസിലും, പഞ്ചായത്ത് അധികാരികൾക്കും പരാതി കൈമാറി. പഞ്ചായത്ത് അധികാരികൾ സെക്രട്ടറി അടക്കം ഇന്ന് കൺവൻഷൻ നടക്കുന്ന സ്ഥലത്തെത്തി പരിശോധന നടത്തി എന്നാണറിയുന്നത്. പക്ഷെ നാളെ വന്നു തിരക്കാമെന്നാണ് കോയിപ്രം പോലീസിൽ നിന്ന് കിട്ടിയ മറുപടി.

 

ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളിൽ മാലിന്യം അടിക്കരുത് എന്നാണ് കൺവൻഷനു മുൻപ് വകുപ്പുതല ഉദ്യോഗസ്ഥർ കൺവൻഷൻ ഭാരവാഹികളുമായി നടത്തിയ അവലോകന യോഗത്തിൽ നൽകിയ ഉത്തരവ് ഉണ്ടായിട്ടും അതൊക്കെ കാറ്റിൽ പറത്തുകയാണ് കൺവൻഷൻ കമ്മറ്റിക്കാർ ചെയ്തതെന്ന് നാട്ടുകാർ ആരോപിക്കുന്നത്. എല്ലാ വർഷവും ഈ കൺവെൻഷനുമായി ബന്ധപ്പെട്ടു മാലിന്യ നിർമ്മാർജ്ജന വിഷയത്തിൽ വാർത്തകളും പ്രതിഷേധങ്ങളും ഉണ്ടാകാറുണ്ട്. ഈ മേഖലയിലെ കിണറുകളിലെ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് അപകടകരമായ നിലയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ വരെ കേസ് നിലനില്‍ക്കുന്നുണ്ട്. ഹൈക്കോടതിയുടെ ഉത്തരവ് പോലും ഇവിടെ ലംഘിച്ചിരിക്കുകയാണ്. കൺവൻഷനു മുൻപ് നടന്ന അവലോകന യോഗത്തിൽ നിന്ന് ഹെബ്രോൻപുരം ഉൾപ്പെടുന്ന വാർഡിലെ പഞ്ചായത്ത് അംഗങ്ങളും ഒഴിവാക്കിയത് വൻ വിവാദമായിരുന്നു. ഹെബ്രോൻ കൺവൻഷൻ പ്രമാണിച്ചു മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ ചുമതല ഏറ്റെടുത്തിരിക്കുന്ന ആളുകളാണ് നിരുത്തരവാദപരമായി ഈ പ്രവർത്തികൾ ചെയ്യുന്നത്. കൺവൻഷൻ നടത്തിപ്പിച്ചുകാർ നേരിട്ട് വന്നു കണ്ടു യാഥാർത്ഥ്യം ബോധ്യപ്പെട്ടു നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. ഹെബ്രോണിലെ മാലിന്യങ്ങൾ സഹിക്കാനാകാതെ കൺവൻഷനു മുൻപ് പല ആളുകളും ഈ സമയത്ത് വീടുകളിൽ നിന്ന് താമസം മാറാൻ പോലും ആലോചിക്കുകയാണ്. കാരണം കോയിപ്രം ഇരവിപേരൂർ പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ കിണറുകൾ ഇപ്പോൾ തന്നെ മലീനസപ്പെട്ട അവസ്ഥയിലാണ്. ഈ പ്രദേശത്തിന് ഉൾക്കൊള്ളാൻ പറ്റാത്തതിലും അധികം ആളുകളെയാണ് കഴിഞ്ഞ ഒരാഴ്ചക്കിടെ ഇവിടെ എത്തിയത്. ഇത് ഈ പ്രദേശത്തിന്റെ എല്ലാ ആവാസ്ഥ വ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധതർ പറയുന്നത്. കടുത്ത വരൾച്ചയിലേക്ക് കടക്കുമ്പോൾ ഈ പ്രദേശം ഉൾപ്പെടുന്ന അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഇതിന്റെ പ്രത്യാഖ്യാതം ഉണ്ടാകുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ പ്രദേശത്തെ കിണറുകൾ വ്യാപകമായി പരിശോധിച്ച് കുടിവെള്ളത്തിന്റെ നിലവാരം ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് നടപടി ഉടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *