തിരുവല്ല : സമഗ്രാധിപത്യം നടപ്പിലാക്കിയും ഭരണഘടനയെ അട്ടിമറിച്ചും ദലിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളെയും ജനാധിപത്യ വാദികളെയും വംശഹത്യ ചെയ്തും രാജ്യ താൽപര്യങ്ങൾ ബലികഴിച്ചും ഭരണം നടത്തിയ ബിജെപി സർക്കാരിനെ പരാജയപ്പെടുത്താൻ ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തേണ്ടത് ദലിത് പ്രസ്ഥാനത്തിൻ്റെ കടമയാണെന്ന് തിരുവല്ലയിൽ നടന്ന കേരള ദലിത് പാന്തേഴ്സ് സംസ്ഥാന ജനറൽ കൗൺസിൽ പ്രമേയം അഭ്യർത്ഥിച്ചു.
ഇന്ത്യയിലുയർന്നുവറൺ ദലിത് ബഹുജൻ സ്ത്രീ മുന്നേറ്റങ്ങളെ ഇന്ത്യ മുന്നണിയും ഘടക കക്ഷികളും ഉൾക്കൊണ്ടാൽ മാത്രമേ സമഗ്രാധിപത്യ സ്വഭാവമുള്ള ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ കഴിയുകയുള്ളൂ. രാഷ്ട്രീയ പാർട്ടികളും നേതൃത്വവും ചെറിയ വൈരുധ്യങ്ങൾ മറികടന്ന് വിശാലമായ രാജ്യ താല്പര്യതിന് വേണ്ടി ഐക്യപ്പെടണമെന്നും പ്രമേയം അഭ്യർത്ഥിക്കുന്നൂ.
തിരുവല്ല വൈ എം സി എ യിൽ നടന്ന ജനറൽ കൗൺസിൽ യോഗം മുൻ പ്രസിഡൻ്റ് സോമൻ ജി വെൻപുഴശേരി ഉൽഘാടനം ചെയ്തു. ആർജെഡി ജനറൽ സെക്രട്ടറി ഡോ. വർഗീസ് ജോർജ് മുഖ്യ പ്രഭാഷണം നടത്തി. സന്തോഷ് എടക്കാട് സംഘടനാ റിപ്പോർട്ടും സതീഷ് പാണ്ടനാട് പൊളിറ്റിക്കൽ റിപ്പോർട്ടും അവതരിപ്പിച്ചു. കെ. അംബുജാക്ഷൻ രാഷ്ട്രീയ പ്രമേയവും ശശി പന്തളം നിയമാവലി ഭേദഗതിയും സുരേന്ദ്രൻ കരിപുഴ പ്രവർത്തന പരിപാടിയും അവതരിപ്പിച്ചു.
ജാതി സെൻസസ് നടപ്പിലാക്കുക, എയ്ഡഡ് മേഖലയിൽ സംവരണം നടപ്പിലാക്കുക, സ്‌സിപി ആക്ട് നടപ്പിലാക്കുക, എസ്/ എസ്സ്റ്റി വിദ്യാർഥികളുടെ ഗ്രാൻ്റ് വിതരണം ചെയ്യുക തുടങ്ങിയ ആവയങ്ങളും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും ഭാരവാഹികളെയും തിരഞ്ഞെടുത്തു. പ്രേംനാഥ് വയനാട്, സുരേഷ്കുമാർ പിആർ, അശോകൻ ഇടവട്ടം എന്നിവർ സമ്മേളനം. നിയന്ത്രിച്ചു..
ശ്രീരാമൻ കോയ്യോൻ, പ്രവീൺ ദ്രാവിഡ്, ബൈജു പത്തനാപുരം, അഡ്വ.അഞ്ചു മാത്യൂ, എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. മുതിർന്ന ദലിത് ആക്ടിവിസ്ടും ദലിത് ക്രിസ്ത്യൻ നേതാവുമായ ഡോ. സൈമൺ ജോൺ, എഴുത്തുകാരനും ചിന്തകനുമായ സ്റ്റേറ്റ് എൻസൈക്ലോപീഡിയ എഡിറ്റർ ആർ. അനിരുദ്ധൻ, സീനിയർ ദലിത് നേതാവ് സോമൻ ജി എന്നിവരെ യോഗത്തിൽ ആദരിച്ചു..
സംസ്ഥാന ഭാരവാഹികളായി അഡ്വ. അനിൽകുമാർ പേയാട് ( സംസ്ഥാന പ്രസിഡൻ്റ് ), രജു ആയിക്കാടൻ (ജനറൽ സെക്രട്ടറി), രാധാകൃഷ്ണൻ കരിപ്പുഴ (ട്രഷറർ), സുഭദ്രാ വണ്ടൂർ, (വൈസ് പ്രസിഡന്റ്), ബിജു ഇലഞ്ഞിമേൽ, ബിജു കൊട്ടാരക്കര, രജിതൻ വയനാട് (സംസ്ഥാന സെക്രട്ടറിമാർ)
തിരഞ്ഞെടുത്തു..


