വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത് കേരളോത്സവവും കലാകായിക മത്സരങ്ങളും സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ ഓഡിറ്റോറിയത്തിലും മൈതാനത്തുമായി നടത്തപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റ്റി കെ ജയിംസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പൊന്നമ്മ ചാക്കോ അധ്യക്ഷയായി. സ്ഥിരസമിതി അധ്യക്ഷ രമാദേവി പഞ്ചായത്തംഗങ്ങളായ പ്രസന്ന കുമാരി, രാജി വിജയകുമാർ, സിറിയക്ക് തോമസ്, സംഘാടക സമിതി അംഗം ബോബൻ മോളിക്കൽ എന്നിവർ പങ്കെടുത്തു. എസ്‌സിഇആർറ്റി പാഠ്യപദ്ധതി പുസ്തകങ്ങളിൽ ചിത്രം വരയ്ക്കുന്ന പാനലിൽ ഉൾപ്പെട്ട വെച്ചൂച്ചിറ പഞ്ചായത്ത് പരുവ കാനകാട്ട് അലക്‌സ്, റനി ദമ്പതികളുടെ മകൻ ഭിന്നശേഷിക്കാരനായ അബിൻ അലക്‌സ് റെന്നിയെ കേരളോത്സവ ഉദ്ഘാടന വേദിയിൽ ആദരിച്ചു.


