തിരുവല്ല: റോബോട്ടിക് ശസ്ത്രക്രിയ വിദഗ്ദ്ധൻ പ്രൊഫ ഡോ ഹീക്കോ ഗ്രേഷൻ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി സന്ദർശിച്ചു. റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം നിലവിലുള്ള ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. റോബോട്ടിക് സംവിധാനത്തിന്റെ സഹായത്തോടെ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന ബിലീവേഴ്‌സിലെ ഡോക്ടർമാരുമായി തന്റെ അനുഭവസമ്പത്തിന്റെയും അന്താരാഷ്ട്ര പരിശീലനത്തിന്റെയും പാഠങ്ങൾ അദ്ദേഹം പങ്കുവെച്ചു.

21ന് ഔപചാരിക ഉദ്ഘാടനം നടക്കുന്ന നവീകരിച്ച റോബോട്ടിക് ശസ്ത്രക്രിയ സംവിധാനം അദ്ദേഹം വിലയിരുത്തി. ലിൻഡൻഹോളിലെ ആസ്‌ക്കിൾപയസ് ഓർത്തോപീഡിക്ക് ക്ലിനിക്കിന്റെ മെഡിക്കൽ ഡയറക്ടറായി നിലവിൽ സേവനമനുഷ്ഠിക്കുന്ന പ്രഫ.ഡോ.ഹീകോ ഗ്രേഷൻ ജർമ്മൻ സ്വദേശിയാണ്.


