പത്തനംതിട്ട: സി. എസ്. ഐ സഭ, നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്‌റ്റീസ്, KCC ഫെയ്ത്ത് & മിഷൻ എന്നിവരുടെ നേതൃത്വത്തിൽ
മണിപ്പൂർ ജനതയ്ക്ക് സംരക്ഷണം ഉറപ്പ് വരുത്തുക എന്ന ആവശ്യത്തിൽ
ഐക്യദാർഢ്യ കൂട്ടായ്‌മ ഡിസംബർ 3 ചൊവ്വയാഴ്ച വൈകിട്ട് 5 മണിക്ക് പത്തനംതിട്ട സി എസ് ഐ ചർച്ച് അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു.
ഐക്യദാർഢ്യ കൂട്ടായ്‌മ നാഷണൽ ക്രിസ്ത്യൻ മൂമെൻ്റെ ഫോർ ജസ്റ്റീസ് പ്രസിഡൻ്റ് അഡ്വ. പ്രകാശ് പി തോമസ് ഉദ്ഘാടനം നിർവഹിക്കുന്നു.കെസിസി ഫെയ്ത്ത് അൻ്റ് മിഷൻ വൈസ് ചെയർമാൻ ഫാദർ. ബെന്യാമിൻ ശങ്കരത്തിൽ മുഖ്യപ്രഭാഷണം നടത്തുന്നു.വിവിധ സഭകളിലെ വൈദികരും സാമൂഹ്യ രാഷ്ട്രീയ സഭാ നേതാക്കളും പങ്കെടുക്കും എന്നും റവ. ജോണി ആൻഡ്രൂസ്, റവ.ഷാജി കെ ജോർജ്,ശ്രീ അനീഷ് തോമസ് അറിയിച്ചു.

What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

