കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത കൊച്ചി വിമാനത്താവളത്തിലെ ശബരിമല ഇൻഫർമേഷൻ സെന്റർ സജീവം

Kerala Eranakulam

കൊച്ചി – അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിൽ (സിയാൽ) തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശബരിമല ഇൻഫർമേഷൻ സെന്റർ, തിരുവിതാംകൂർ ദേവസ്വം പ്രസിഡന്റ്‌ അഡ്വ. പി. എസ്. പ്രശാന്ത് ആണ് കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്തത് . ആഭ്യന്തര ടെർമിനൽ ( ടി – 1) ആഗമന ഭാഗത്താണ് കൗണ്ടർ ആരംഭിച്ചിരിക്കുന്നത്. ശബരിമല തീർത്ഥാടകർക്കും ഭക്തർക്കും 24 മണിക്കൂർ സേവനം ലഭ്യമാകുന്ന രീതിയിലാണ് സെന്റർ പ്രവർത്തനം തുടരുന്നത്.

ഇൻഫർമേഷൻ സെന്റററിലുള്ള ഡിജിറ്റൽ കൗണ്ടർ വഴി അപ്പം, അരവണ പ്രസാദം ഡിജിറ്റലായി ബുക്ക് ചെയ്യാവുന്നതാണ്. സൗത്ത് ഇന്ത്യൻ ബാങ്കുമായി (എസ്. ഐ. ബി) സഹകരിച്ചാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ ബുക്ക് ചെയ്ത രസീതുമായി ശബരിമല മാളികപ്പുറം നടയ്ക്കടുത്തുള്ള എസ്.ഐ.ബി കൗണ്ടറിൽ ചെന്നാൽ പ്രസാദം ലഭ്യമാകും. അന്നദാനത്തിനും മറ്റുമുള്ള സംഭാവനകളും ക്യൂ.ആർ കോഡ് വഴിയും ഡിജിറ്റൽ കാർഡ് വഴിയും സിയാലിലെ ഡിജിറ്റൽ കൗണ്ടർ വഴി നടത്താവുന്നതാണ്. അതോടൊപ്പം വഴിപാടുകൾ നടത്താനുള്ള ‘ഇ-കാണിക്ക’ സൗകര്യവും സെന്റററിൽ ഒരുക്കിയിട്ടുണ്ട്.

കൊച്ചി വിമാനത്താവളത്തിൽ ശബരിമല തീർത്ഥാടകർക്കായി ഇടത്താവളവും ഒരുക്കിയിട്ടുണ്ട്. തീർത്ഥാടകർക്ക് വിശ്രമിക്കാനും മറ്റുമുള്ള അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം ഇടത്താവളത്തിനുള്ളിൽ തന്നെ ഫ്ലൈറ്റ് ഇൻഫർമേഷൻ ഡിസ്പ്ലേ, സമീപത്തായി പ്രീ പെയിഡ് ടാക്സി കൗണ്ടർ, കുറഞ്ഞ ചെലവിൽ സിയാലിലെ 0484 എയ്റോ ലോഞ്ചിൽ താമസസൗകര്യം എന്നിവയും ലഭ്യമാണ്. സിയാലിൽ നിന്നും പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി യുടെ സ്പെഷ്യൽ സർവ്വീസ് എല്ലാ ദിവസവും രാത്രി 8 മണിക്ക് പ്രവർത്തനം നടത്തി വരുന്നു.

സിയാൽ എയർപോർട്ട് ഡയറക്ടർ ശ്രീ. മനു .ജി, സി.എഫ്.ഒ ശ്രീ. സജി ഡാനിയേൽ, ജനറൽ മാനേജർ ശ്രീ. രാജേന്ദ്രൻ ടി., തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർമാരായ അഡ്വ. എ. അജികുമാർ, ശ്രീ. സുന്ദരേശൻ, സൗത്ത് ഇന്ത്യൻ ബാങ്ക് ബ്രാഞ്ച് ബാങ്കിങ് ജോയിന്റ് ജനറൽ മാനേജർ ശ്രീ. കൃഷ്ണകുമാർ പി., ഡിജിറ്റൽ & ടെക്നോളജി ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. റോബി ജോർജ് എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *