നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണം

Alappuzha Pathanamthitta

നിരണം: നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി.കുരുത്തോ ല തിരുന്നാൾ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കി.

യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണ പുതുക്കി കാൽ കഴുകൽ ശുശ്രൂഷയും വിശുദ്ധ കുർബാനയും വൈകിട്ട് 6ന് ഇടവക വികാരി റവ.ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നടത്തും.

അഭിവന്ദ്യ ബിഷപ്പ് മാത്യുസ് മോർ സിൽവാനിയോസ് എപ്പിസ്ക്കോപ്പ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് രാവിലെ 10ന് നേതൃത്വം നൽക്കും.

ഇടവക സ്രെകട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, സെൽവരാജ് വിൽസൺ , എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ , ഷിനു റെന്നി എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

ഈസ്റ്റർ ദിന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ, റവ.ഡീക്കൻ ഷാൽബിൻ മർക്കോസ് പള്ളിക്കുന്നേൽ എന്നിവർ നേതൃത്വം നല്കും.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *