ന്യൂനപക്ഷാവകാശ സെമിനാർ നടന്നു

Kerala Pathanamthitta

കോന്നി: മലങ്കര മാർത്തോമ്മാ യുവജന സഖ്യം കോന്നി സെൻ്ററിന്റെയും നാഷണൽ ക്രിസ്ത്യൻ മൂവ്‌മെൻ്റ് ഫോർ ജസ്റ്റിസിൻ്റെയും സംയുക്ത അഭിമുഖ്യത്തിൽ ന്യൂനപക്ഷങ്ങൾക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകളിൽ നിന്ന് ലഭിക്കുന്ന വായ്പകൾ സ്കോളർഷിപ്പുകൾ അനുകൂല്യങ്ങൾ എന്നിവയേ കുറിച്ചുള്ള “അറിയാം അറിയിക്കാം” സെമിനാർ സെന്റ് തോമസ് മാർത്തോമ്മാ പള്ളി മുതുപേഴുങ്കൽ വെച്ച് നടന്നു. സെമിനാറിന് നാഷണൽ ക്രിസ്ത്യൻ മൈനോരിറ്റി സെൽ അംഗവും, ഹ്യൂമൺ റൈറ്റസ് ഫൗണ്ടേഷൻ സ്റ്റേറ്റ് ജനറർ സെക്രട്ടറി ഫാദർ ബെന്യാമിൻ ശങ്കരത്തിൽ നേതൃത്വം നൽകി.

യോഗത്തിൽ റവ ഫിലിപ്പ് സൈമൻ അധ്യക്ഷത വഹിച്ചു. റവ.രാജീവ്‌ ഡാനിയേൽ, കെസിസി കറൻ്റ് അഫേഴ്സ് കമ്മിഷൻ സംസ്ഥാന വൈസ് ചെയർമാൻ അനീഷ് തോമസ്, റവ. എൽവിൻ ചെറിയാൻ എബ്രഹാം, റവ. ഷാജി കെ ജോർജ്, സി ജി മാത്യു ചക്കിട്ടയിൽ, ജോൺ മാത്യു, എം എം ജോൺസൺ, സ്റ്റെലിൻ എം ഷാജി, മാത്യു കോണ്ടൂർ എന്നിവർ പ്രസംഗിച്ചു

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *