പത്തനംതിട്ട – ശബരിമല മണ്ഡലപൂജ- മകരവിളക്ക് തീർഥാടനകാലയളവിൽ പമ്പ മുതൽ സന്നിധാനം വരെയും കരിമലയിലുമായി പ്രവർത്തിപ്പിക്കുന്ന അടിയന്തിര വൈദ്യസഹായ കേന്ദ്രങ്ങളിൽ (ഇഎംസി), നഴ്സിംഗ് സൂപ്പർവൈസർ, നഴ്സിംഗ് ഓഫീസർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനത്തിൽ പുരുഷ നഴ്സിംഗ് ഓഫീസർമാരെ ആവശ്യമുണ്ട്. (2024 നവംബർ 14 മുതൽ 2025 ജനുവരി 21 വരെയാണ് സേവന കാലാവധി)
നഴ്സിംഗ് സൂപ്പർവൈസർ (ഏഴ് ഒഴിവ്) –
യോഗ്യത : അംഗീകൃത കോളേജിൽനിന്ന് ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്കും, അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ എ.സി.എൽ.എസ് സർട്ടിഫിക്കറ്റ് ഉളളവർക്കും മുൻഗണന.
നഴ്സിംഗ് ഓഫീസർ -(70 ഒഴിവ്)
യോഗ്യത: അംഗീകൃത കോളേജിൽ നിന്ന് ജനറൽ നഴ്സിംഗ് അല്ലെങ്കിൽ ബി.എസ്.സി. നഴ്സിംഗ് പാസായിട്ടുളളവരും കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഉളളവരുമായിരിക്കണം. മുൻ വർഷങ്ങളിൽ സേവനം നടത്തിയിട്ടുളളവർക്ക് മുൻഗണന.
അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും മുൻജോലിപരിചയ സർട്ടിഫിക്കറ്റുമായി പത്തനംതിട്ട ജില്ലാ കലക്ട്രേറ്റിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നവംബർ ഒന്നിന് ഉച്ചക്ക് ഒന്നിന് മുമ്പ് എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ- 9446685049, 8275758722, 0468 2222642.


