പത്തനംതിട്ട ജില്ലാ കഥകളി ക്ലബ്ബ് സ്ക്കൂളുകളിൽ കഥകളി മുദ്രാ പരിശീലന കളരി തുടങ്ങുന്നു.

Music Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സ്‌കൂൾ കുട്ടികളിലെ കഥകളി സാക്ഷരത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലയിലെ തിരഞ്ഞെടുത്ത സ്ക്കൂളുകളിൽ കഥകളി മുദ്രാ പരിശീലനക്കളരി തുടങ്ങുന്നു. സ്ക്കൂൾ പി.ടി.എയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കഥകളിയുടെ പ്രാമാണിക ഗ്രന്ഥമായ ഹസ്തലക്ഷണദീപികയിലെ ഇരുപത്തിനാല് അടിസ്ഥാന മുദ്രകളും അവ ഉപയോഗിച്ചുള്ള വാക്കുകളും വാക്യങ്ങളും കളരിയിൽ പഠിപ്പിക്കും. അതു വഴി കുട്ടികൾ കഥകളി ആസ്വാദകരായി മാറും. കലാമണ്ഡലത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ കലാകാരന്മാരെ പരിശീലകരായി നിയമിക്കും.

ഒക്ടോബർ 24 വ്യാഴം രാവിലെ 10 ന് അയിരൂർ കഥകളി ഗ്രാമം എൽ.പി.സ്ക്കൂളിൽ അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അമ്പിളി പ്രഭാകരൻ നായർ കളരി ഉദ്ഘാടനം ചെയ്യും.

പ്രസാദ് കൈലാത്ത്
പ്രസിഡൻറ്

വി.ആർ.വിമൽ രാജ് – +91 9446377455
സെക്രട്ടറി

Leave a Reply

Your email address will not be published. Required fields are marked *