പതിനഞ്ചാമത് എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ( 2024 – 25 ) ക്ഷണിക്കുന്നു

Kerala Kozhikkodu
Print Friendly, PDF & Email

കോഴിക്കോട് – പതിനെട്ട് വയസ്സിൽ താഴെയുള്ള എഴുത്തുകാരിൽ നിന്ന് പതിനഞ്ചാമത് എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാരത്തിന് കൃതികൾ ക്ഷണിക്കുന്നു. സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഈ പുരസ്‌കാരത്തിന് ഏതു സാഹിത്യ ശാഖയും ( കഥ, കവിത, ലേഖനം ) പരിഗണിക്കും. മലയാള രചനകൾ മാത്രമേ പരിഗണിക്കൂ. 10001 രൂപയും, പ്രശസ്തിപത്രവും, ശിൽപ്പവും അടങ്ങുന്ന പുരസ്കാരം മയിൽ‌പ്പീലി ചാരിറ്റബിൾ സൊസൈറ്റിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കൃതിയുടെ മൂന്ന് കോപ്പികൾ 2024 നവംബർ 15 നു മുമ്പ് കൺവീനർ, എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാര സമിതി, കേശവസ്മൃതി , ചാലപ്പുറം കോഴിക്കോട് 673002 എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം. എൻ എൻ കക്കാടിന്റെ ഓർമ്മദിവസമായ ജനുവരി 6 നു കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാര സമർപ്പണം നടക്കും.
കൂടുതൽ വിവരങ്ങൾക്കായി – 9387297178 , 7994414444
ശ്രീലാസ് കെ എസ്
കൺവീനർ, എൻ എൻ കക്കാട് സാഹിത്യ പുരസ്‌കാര സമിതി

Leave a Reply

Your email address will not be published. Required fields are marked *