പത്തനംതിട്ട – ഇന്നലെ രാത്രി 11.10 നും, 12.30 നും ഇടക്കായി മാക്കാംകുന്ന് ഭാഗത്ത് നിന്ന് രണ്ടു അഗ്നിബാധ ഫോൺകാളുകൾ അഗ്നിശമസേനാ ഓഫീസിലേക്ക് എത്തിയതിന് പ്രകാരം സ്ഥലത്തെത്തിയ സേനാംഗങ്ങൾക്ക്, ഗ്യാസ് ഏജൻസിയിൽ സിലിണ്ടറുകൾ കയറ്റിക്കിടന്ന ലോറിക്കും തൊട്ടടുത്തുള്ള സ്‌കൂളിന്റെ ബസ്സിനമാണ് തീവച്ചതായി കണ്ടെത്തിയത്. ഒരേ ഭാഗത്തുനിന്ന് രണ്ട് ഫയർ കോൾ എത്തിയതിൽ അസ്വാഭാവികത തോന്നിയ ഫയർഫോഴ്‌സ് നടത്തിയ സിസിടിവി പരിശോധനയിലാണ് വൻ അട്ടിമറിക്കുള്ള നീക്കം കണ്ടെത്തിയത്.
പത്തനംതിട്ട മുൻസിപ്പാലിറ്റി മാക്കാംകുന്ന് ശ്രീ സജീവ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള സരോജ ഗ്യാസ് ഏജൻസി കോമ്പൗണ്ടിനുള്ളിൽ ഗ്യാസ് സിലിണ്ടർ കയറ്റി നിന്നിരുന്ന കെ എൽ 03 എഎഫ് 71 17 അശോക് ലൈലാൻഡ് ദോസ്ത് വാഹനത്തിന്റെ ക്യാബിന് തീപിടിച്ചു സേന സംഭവസ്ഥലത്ത് എത്തുന്നതിനു മുൻപ് ജീവനക്കാർ എക്സ്റ്റിംഗ്യൂഷറും വെള്ളവും ഉപയോഗിച്ച് തീ കെടുത്തി.
പത്തനംതിട്ട മുൻസിപ്പാലിറ്റി വാർഡ് 13 കരിമ്പിനാക്കുഴി മാക്കാംകുന്നിലുള്ള എവർഷൈൻ റസിഡൻഷ്യൽ സ്കൂളിന്റെ കോമ്പൗണ്ടിൽ പാർക്ക് ചെയ്‌തിരുന്ന സ്കൂൾ വാൻ കെ എൽ 03 13 92 രാത്രി 12.50 ന് തീ പിടിച്ചതായി അറിയിപ്പ് കിട്ടി. സേന സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും ഉള്ളിൽ മുഴുവനായി തീ പടർന്നിരുന്നു. സേന എംടിയുവിന്റെ പമ്പ് പ്രവർത്തിപ്പിച്ച് ഫോം ഉപയോഗിച്ച് പൂർണ്ണമായി തീ കെടുത്തി. അടുത്തു മറ്റു സ്കൂൾ വാഹനങ്ങൾ ഉണ്ടായിരുന്നു. തീ അണച്ച ശേഷം ബാറ്ററി ബന്ധം വിച്ഛേദിച്ചു. ഒരു മണിക്കൂറിനുള്ളിൽ 200 mtr നുള്ളിൽ ഉണ്ടായ 2 തീപിടുത്തത്തിൽ ദുരൂഹത തോന്നിയതിനാൽ ജില്ലാഫയർ ഓഫീസർ ശ്രീ. B. M. പ്രതാപചന്ദ്രന്റെ നിർദ്ദേശത്തേതുടർന്ന് രാവിലെ 8.00 മണിക്ക് ടി സ്ഥലങ്ങളിൽ fire investigation നടത്തുകയും സംശയത്തെ തുടർന്ന് സ്കൂളിൽ ഉണ്ടായിരുന്ന CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും രാത്രി 12.07 ഓട് കൂടി ഒരാൾ സ്കൂൾ വാഹനത്തിന് തീയിടുന്നതായി കണ്ടെത്തുകയും ചെയ്തു. ആയതിനാൽ രണ്ടു തീപിടുത്തങ്ങളും സാഹചര്യതെളിവുകളും, തീപിടുത്ത രീതിയും, cctv ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ആരോ തീ ഇട്ടതാണ് എന്ന് റിപ്പോർട്ട്. അതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.



