ആർ.എസ്.എസ്. വിജയദശമി ആഘോഷം ; “സപര്യ 2024 ” തോട്ടഭാഗത്ത്

Pathanamthitta
Print Friendly, PDF & Email

തിരുവല്ല: രാഷ്ട്രീയ സ്വയം സേവക സംഘം ഇരവിപേരൂർ ഖണ്ഡിന്റെ ആഭിമുഖ്യത്തിൽ 12ന് വിജയദശമി ആഘോഷം “സപര്യ 2024 ” നടക്കും. 12ന് വൈകിട്ട് 4.30 ന് തോട്ടഭാഗം കേസരി നഗറിൽ നടക്കുന്ന സപര്യ 2024 ൽ ആർ.എസ്.എസ്. അഖില ഭാരതീയ സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് ഒ.കെ. മോഹൻ ബൗധിക് ( പ്രഭാഷണം ) നടത്തും. പ്രൊഫ. രഞ്ജു ജോസഫ് അദ്ധ്യക്ഷത വഹിക്കും. ഇതിന്റെ ഭാഗമായി ശാരീരിക് പ്രദർശനം, ഗണഗീതം, അമൃത വചനം എന്നിവയും നടക്കും. തോട്ടഭാഗം കേസരി നഗറിലേക്ക് കണിയാമ്പറ ജംഗ്ഷനിൽ നിന്ന് 2.30ന് പഥസഞ്ചലനം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *