പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ.
*അപേക്ഷ ക്ഷണിച്ചു
സി-ഡിറ്റ് നടത്തുന്ന ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി നവംബർ 10. വിലാസം : ഫാക്കൽറ്റി കം കോ-ഓർഡിനേറ്റർ, കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷൻ, സി-ഡിറ്റ്, തിരുവല്ലം, തിരുവനന്തപുരം.
*വിവിധ കോഴ്സുകൾക്ക് ആനുകൂല്യം
2023-24 അധ്യയന വർഷം നടന്ന പത്താം ക്ലാസ്, പ്ലസ് ടു, (സർക്കാർ/എയ്ഡഡ്/എംആർഎസ് ലും സ്റ്റേറ്റ് സിലബസിൽ പഠിച്ചവർ ആയിരിക്കണം) ഡിപ്ലോമ കോഴ്സുകൾ (രണ്ടു വർഷം കാലാവധി ഉളളതുമായ റഗുലർ മെട്രിക് ഡിപ്ലോമ കോഴ്സുകൾ), പ്രത്യേകമായി പരാമർശിച്ചവ ഒഴികെ സംസ്ഥാനത്തിനകത്തുളള മറ്റെല്ലാ കോഴ്സുകൾക്കും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതി പ്രകാരം ആനുകൂല്യം അനുവദിക്കും. കോഴ്സ് ഇ-ഗ്രാന്റ്സ് മാനദണ്ഡ പ്രകാരം സ്‌കോളർഷിപ്പ് അർഹതയുളളതായിരിക്കണം. അപേക്ഷകളിൽ ജാതിവിവരങ്ങൾ ഇ-ഡിസ്ട്രിക്ട് സംവിധാനത്തിലൂടെയാണ് വാലിഡേറ്റ് ചെയ്യുന്നത്.
മാന്വൽ ആയിമാത്രം ജാതി സർട്ടിഫിക്കറ്റ് ലഭ്യമായിട്ടുളള കുട്ടികൾ സർട്ടിഫിക്കറ്റ് ജില്ലാ പട്ടികജാതി വികസന ഓഫീസ്/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് മുഖേന വാലിഡേറ്റ് ചെയ്ത് ഡേറ്റാ കാർഡ് ജനറേറ്റ് ചെയ്യേണ്ടതാണ്. ഡേറ്റാ കാർഡിലെ നമ്പരും കോഡും ഉപയോഗിച്ച് ഓൺലൈൻ അപേക്ഷാ നടപടികൾ പൂർത്തീകരിക്കാം. അപേക്ഷ സമയപരിധി ഒന്നാം ഘട്ടം ഒക്ടോബർ 15 വരെ. രണ്ടാം ഘട്ടം ഡിസംബർ ഒന്നുമുതൽ ജനുവരി 15 വരെയാണ്. വിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ മുനിസിപ്പൽ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ ബന്ധപ്പെടാം. ഫോൺ : 0468 2322712.
*ടെൻഡർ
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ റേഡിയോളജി വിഭാഗം സി.ആർ മെഷീന്റെ യു.പി.എസ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫോൺ: 9497713258.
*കാത്തിരുപ്പുകേന്ദ്രം ശുചീകരിച്ചു
മെഴുവേലി സർക്കാർ വനിതാ ഐടിഐയിൽ ‘സ്വച്ഛതാ ഹി സേവ’ പരിപാടിയുടെ ഭാഗമായി റെഡ് റിബൺ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്ഥാപനത്തിന് മുന്നിലുളള ബസ് കാത്തിരുപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചു. മെഴുവേലി ഗ്രാമപഞ്ചായത്ത് അംഗം വി. വിനോദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി.എ വിശ്വനാഥൻ, ഐടിഐ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
*വയോജന ദിനാചരണം
ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത്, ബ്ലോക്ക് ഐസിഡിഎസ് എന്നിവയുടെ നേതൃത്വത്തിൽ ഇലന്തൂർ ബ്ലോക്ക്പഞ്ചായത്ത് ഹാളിൽ വയോജന ദിനാചരണവും ബോധവത്ക്കരണ ക്ലാസും നടത്തി. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാം പി. തോമസ് അധ്യക്ഷനായി.
ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. അനിഷ, ദിശ ഡയറക്ടർ എം.ബി ദിലീപ് കുമാർ , സാമൂഹ്യ പ്രവർത്തക രമ്യ തോപ്പിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സാലി ലാലു, ബ്ലോക്ക് മെമ്പർമാരായ പി. വി. അന്നമ്മ അഭിലാഷ് വിശ്വനാഥ്, അജി അലക്സ്, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി എസ്.എ ലത, വനിതാ ശിശുവികസന ഓഫീസർ വി. താര, തുടങ്ങിയവർ പങ്കെടുത്തു.
*സ്പോട്ട് അഡ്മിഷൻ
വെച്ചൂച്ചിറ സർക്കാർ പോളിടെക്നിക് കോളജിൽ ഒന്നാംവർഷ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുളള സീറ്റുകളിലേക്ക് ഒക്ടോബർ 14 ന് സ്പോട്ട് അഡ്മിഷൻ. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും രാവിലെ 9.30 മുതൽ 11 വരെ രജിസ്റ്റർ ചെയ്യാം. അസൽ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷകർത്താവിനൊപ്പം എത്തണം. എടിഎം കാർഡ് കരുതണം. വെബ് സൈറ്റ് : www.polyadmission.org ഫോൺ : 04735 266671.
*സ്പോട്ട് അഡ്മിഷൻ
അടൂർ സർക്കാർ പോളിടെക്നിക് കോളജിൽ ത്രിവത്സര എഞ്ചിനീയറിംഗ് പോളിമെർ ടെക്നോളജി കോഴ്സുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ ഏഴിന്. രജിസ്ട്രേഷൻ രാവിലെ 9.30 മുതൽ. കോഷൻ ഡിപ്പോസിറ്റ് 1000 രൂപയും ഫീസ് ആനുകൂല്യം ഇല്ലാത്തവർ 4110 രൂപയും യുപിഐ പേയ്മെന്റ് ചെയ്യണം. ഫോൺ : 04734 231776. വെബ്‌സൈറ്റ് : www.polyadmission.org/let.
*ക്വട്ടേഷൻ
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയിലേക്ക് ടൂറിസ്റ്റ് ടെക്സി പെർമിറ്റുളള കാർ (1200 സിസി ക്ക് മുകളിൽ) മാസവാടകയ്ക്ക് ഡ്രൈവർ ഉൾപ്പടെ ക്വട്ടേഷൻ നൽകാം. ഒക്ടോബർ 17 ന് മുമ്പ് ലഭിക്കണം. ഫോൺ : 0468 2220141.
*ഭിന്നശേഷി രജിസ്ട്രേഷൻ നടത്തണം
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്മുഖേന ഭിന്നശേഷി ഉദ്യോഗാർഥികളുടെ സ്ഥിരം, താൽക്കാലിക നിയമനങ്ങൾക്ക് പരിഗണിക്കുന്നതിന് പത്തനംതിട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാലുശതമാനം ഭിന്നശേഷി സംവരണത്തിന് അർഹരായവർ ഭിന്നശേഷി സംബന്ധിച്ച വിവരങ്ങളുടെ സ്ഥിരീകരണത്തിനായി സർട്ടിഫിക്കറ്റ് യുഡിഐഡി കാർഡ് ,എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ് ,രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ സഹിതം ഒക്ടോബർ 31 ന് മുമ്പ് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസിൽ ഹാജരാകണം. എന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ : 0468 2222745.
*സ്പോട്ട് അഡ്മിഷൻ
അസാപ്പ് കേരളയും കൊച്ചിൻ ഷിപ്‌യാഡും നടത്തുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്സിലേയ്ക്ക് സ്‌പോട്ട് അഡ്മിഷൻ. ഏഴു ഒഴിവുണ്ട്. (3 സീറ്റ് മൈനോറിറ്റി വിഭാഗത്തിന്). ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ ട്രേഡുകൾ 2020ന് ശേഷം പാസ് ഔട്ട് ആയവർക്കാണ് അവസരം. ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് (ക്രിസ്ത്യൻ, മുസ്ലിം, ജൈന, ബുദ്ധ, പാഴ്‌സി) കോഴ്സ് സൗജന്യം. ഒക്ടോബർ 10ന് ക്ലാസ് തുടങ്ങും. ന്നതാണ്. ഫോൺ- 7736925907/9495999688.


