ആർസിസിയിൽ സൗജന്യ സ്തനാർബുദ ക്യാമ്പെയിൻ ഒക്ടോബർ 1 മുതൽ

Health

തിരുവനന്തപുരം – സ്തനാർബുദത്തെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റീജിയണൽ ക്യാൻസർ സെൻ്ററിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ മാസം സ്തനാർബുദ അവബോധ മാസമായി ആചരിക്കുകയാണ്. സ്തനാർബുദത്തെ തടയുക, പ്രാരംഭദശയിൽ തന്നെ രോഗനിർണയം നടത്തി ചികിത്സിച്ച് രോഗം പൂർണമായും ഭേദമാക്കുക, അർബുദ ബാധിതരെ മാനസികമായും സാമൂഹികമായും പിന്തുണയ്ക്കുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയാണ് ഒക്ടോബർ മാസം പിങ്ക് മാസമായി ആചരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ആർ സി സിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്ലിനിക്ക് ഒക്ടോബറിലെ എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ പ്രവർത്തിക്കും. 30 വയസ് കഴിഞ്ഞ സ്ത്രീകളെയാണ് പരിശോധിക്കുകയെന്ന് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2522299

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *