ആധുനിക തലമുറയെ പ്രവാചക മാതൃകയിൽ വളർത്തിയെടുക്കുക : പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ്

World

അബുദാബി:  മുഹമ്മദ് നബി(സ) യുടെ ജീവിതം നൽകുന്ന വിസ്മയ പാഠങ്ങളും ജീവിത ശൈലികളും ആധുനിക തലമുറക്ക് വലിയ മാതൃക യാണെന്നും സമൂലമായ സാമൂഹ്യ പരിവർത്തനത്തിനും വ്യക്തി നിഷ്ഠമായ സദാചാരത്തിനും അതല്ലാതെ മറ്റൊരു പരിഹാരവുമില്ലെന്നും പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ പറഞ്ഞു. അബുദാബി സൗത്ത് സോൺ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ‘നൂറുൻ അലാ നൂർ’ മീലാദ് കോൺഫറൻസ് ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ആ ജീവിത സംസ്കാരം സമൂഹത്തിന് കൈമാറുന്നതിൽ രക്ഷിതാക്കളുടെയും ഇസ്‌ലാമിക പ്രവർത്തകരുടെയും അനിഷേദ്യമായ പങ്ക് ആരും വിസ്മരിക്കരുത് എന്നും അതിന്ന് മാതാപിതാക്കൾ തങ്ങളുടെ കുട്ടികളുടെ മുന്നിൽ ജീവിക്കുന്ന വഴികാട്ടികൾ ആയി മാറണമെന്നും തങ്ങൾ കൂട്ടിചേർത്തു.

മുഹമ്മദ് നബി(സ) ജന്മദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ ദീനീ സുമനസ്സുകളും പ്രവാചക സ്നേഹികളും നൂറ് കണക്കിന് അബുദാബിയിലെ വിശ്വാസികളും പങ്കെടുത്ത മീലാദ് കോൺഫറൻസിൽ പ്രമുഖ ഖുർആൻ പണ്ഡിതനും വാഗ്മിയുമായ കുമ്മനം നിസാമുദ്ധീൻ അസ്ഹരി മദ് ഹുൽ റസൂൽ പ്രഭാഷണം നിർവഹിച്ചു. പ്രവാചക പ്രകീർത്തനം ആധുനിക മുസ്‌ലിം സമൂഹത്തിന്റെ ജീവിത സപര്യയായി മാറണമെന്നും ആ സ്നേഹ പ്രപഞ്ചത്തിൽ ലയിക്കുമ്പോൾ മാത്രമാണ് ആത്മീയ വിശുദ്ധി വർത്തമാന കാല സമൂഹത്തിന് ആർജിച്ചെടുക്കാനാവുന്നതെന്നും പ്രവാചക കാലത്ത് തന്നെ പ്രവാചകനെ തന്റെ അനുചരരായ പല പ്രമുഖ വ്യക്തിത്വങ്ങളും പ്രകീർത്തിച്ചിരുന്നെന്നും തെളിവുകൾ നിരത്തി അദ്ദേഹം സമർത്ഥിച്ചു.

സൗത്ത് സോൺ പ്രസിഡന്റ്‌ ഇസ്ഹാഖ് നദ്‌വി യുടെ അധ്യക്ഷതയിൽ നടന്ന മീലാദ് കോൺഫറൻസസിൽ അബുദാബി സുന്നി സെന്റർ പ്രസിഡന്റ്‌ സയ്യിദ് അബ്ദുൽ റഹിമാൻ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. സയ്യിദ് മുഈൻ അലി തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിച്ച കോൺഫറൻസി ന് സൗത്ത് സോൺ സെക്രട്ടറി ഷാജഹാൻ ഓച്ചിറ സ്വാഗതവും ട്രഷറർ ജാബിർ ബിൻ നൂഹ് ആലുവ നന്ദിയും പറഞ്ഞു.

മീലാദ് കോൺഫറൻസിന്റെ ഭാഗമായി നടന്ന മജ്‌ലിസ് നൂർ , മൗലിദ് പാരായണം, ബുർദ മജ്‌ലിസ് എന്നിവക്ക് മുസഫ നിസ്മത്തുൽ മദീന ടീം നേതൃത്വം നൽകി. അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ഭാരവാഹികളായ ബി. അബൂബക്കർ,ശൈഖ് ഇബ്രാഹിം മുസ്‌ലിയാർ,അബ്ദുല്ലാഹ് നദ്‌വി, അഷ്‌റഫ്‌ ഹാജി വാരം, Adv. ശറഫുദ്ധീൻ, ജാഫർ കുറ്റിക്കോട്, കമാൽ കരീം, സുനീർ ബാബു തുടങ്ങിയവരും അബുദാബി സുന്നി സെന്റർ നേതാക്കളായ സയ്യിദ് ഷഹീൻ തങ്ങൾ,ഉസ്താദ് ഹാരിസ് ബാഖവി,സയ്യിദ് ഹബീബ് തങ്ങൾ, ഉസ്താദ് അബ്ദുൽ അസീസ് മുസ്‌ലിയാർ,കബീർ ഹുദവി ബനീ യാസ്, ഹഫീള് ചാലാട്,ഷാഫി ഇരിങ്ങാവൂർ, നവാസ് പയ്യോളി തുടങ്ങിയവരും കെഎംസിസി നേതാക്കളായ പി. കെ. അഹ്‌മദ്‌, പനവൂർ നിസാം , കോയ തിരുവത്ര, ഷറഫു തളിപ്പറമ്പ്, അബ്ദുൽ ബാസിത് കോഴിക്കോട് ,ഹാരിസ് ആലംകോട്, ഷാനവാസ്‌ ഖാൻ ആലപ്പുഴ,ഷബീർ കോട്ടയം, ഫൈസൽ പത്തനംതിട്ട എന്നിവരും സംബന്ധിച്ചു. സൗത്ത് സോൺ നേതാക്കളായ ഉസ്താദ് സമീർ അൻ വരി, അബ്ദുൽ സമദ് ആലുവ, ഉമർ ഹാജി പെരുമ്പാവൂർ, അഹ്മദ് കബീർ റിഫായി, മുനീർ സാഹിബ്‌ എറണാകുളം, മുസമ്മിൽ തിരുവനന്തപുരം,അനീഷ് കരുനാഗപ്പള്ളി, നിഷാദ് പാവൂർ, സുധീർ ഹംസ മട്ടാഞ്ചേരി,കരീം ഇടുക്കി,നൗഷാർ വാഫി ആലപ്പുഴ, ഫിറോസ് കൊല്ലം, യൂനുസ് ആലുവ,ഹാരിദ് ആലപ്പുഴ എന്നിവർ മീലാദ് കോൺഫറൻസിനും മജ്ലിസുന്നൂർ വാർഷികത്തിനും നേതൃത്വം നൽകി.

Photo: അബുദാബി സൗത്ത് സോൺ എസ് കെ എസ് എസ് എഫ് സംഘടിപ്പിച്ച ‘നൂറുൻ അലാ നൂർ’ മീലാദ് കോൺഫറൻസ് പാണക്കാട് സയ്യിദ് മുഈൻ അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *