തിരുവല്ല: 66-ാമത് കെ.സി. മാമ്മൻ മാപ്പിള എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേള 30 ന് ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും. ഇതിന് മുന്നോടിയായി കുട്ടനാട്, അപ്പർകുട്ടനാട് സാംസ്കാരിക പൂരം നാളെ രാവിലെ 10.30 ന് തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ അശ്വതി തിരുനാൾ ലക്ഷ്മി ഭായി ഉത്ഘാടനം ചെയ്യും. ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ കലാപരിപാടികൾ തിരുവാതിര, കുട്ടനാടൻ, ആറന്മുള വഞ്ചിപ്പാട്ട് മത്സരങ്ങൾ, സ്കൂൾകോളേജ് തല ചിത്ര രചന മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
29 ന് കെ.സി. മാമ്മൻ മാപ്പിള ട്രോഫിയും ഉത്രാടം തിരുനാൾ ട്രോഫിയും വഹിച്ചു കൊണ്ടുള്ള വിളംബരജാഥ, സന്ധ്യ മുതൽ പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ വിവിധയിനം കല പരിപാടികൾ, മ്യൂസിക് നൈറ്റ് തുടങ്ങിയവയും 27 ന്് ഡൽഹിയിൽ സാംസ്കാരിക ടൂറിസം സൈമിനാറും നടക്കും. വള്ളംകളിയുടെ രജിസ്ട്രേഷൻ 27 ന് ഉച്ച കഴിഞ്ഞ് രണ്ടിന് അവസാനിക്കും. വൈകിട്ട് അഞ്ചിന് ജോഡി തിരിച്ചുള്ള നറുക്കെടുപ്പ് നടക്കും.
വിക്ടർ ടി തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ കൺവീനർ അഡ്വ. ഉമ്മൻ എം. മാത്യു മാമൂട്ടിൽ, സെക്രട്ടറി പുന്നൂസ് ജോസഫ്, ചീഫ് കോർഡിനേറ്റർ അഞ്ജു കോച്ചേരി, ഷിബു കോയിക്കേരിൽ, സജികൂടാരം, മനോജ് മണക്കളത്തിൽ, സനൽ കെ. ഡേവിഡ്, രാജശേഖരൻ തലവടി, അനിൽ സി. ഉഷസ്, റജി വേങ്ങൽ, ഓമനക്കുട്ടൻ എം. ജി. ജോൺസൺ വി. ഇടിക്കുള, പി.സി. രാജു, ബിജു , ജോസ് മാമൂടൻ, ബിജു പത്തിൽ എന്നിവർ പ്രസംഗിച്ചു.


