ഊ​ണ് റെ​ഡി ബോർഡിനെച്ചൊല്ലി ബഹളം ; വീട്ടമ്മക്കും കുട്ടിക്കും നേരെ സിപിഎം നേതാവിന്റെ അതിക്രമം

Trivandrum
Print Friendly, PDF & Email

തി​രു​വ​ന​ന്ത​പു​രം: ജില്ലയിലെ പ്രധാന സി​പി​എം നേ​താ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ വെ​ള്ള​നാ​ട് ശ​ശിക്കെതിരെയാണ് വീ​ട്ട​മ്മ​യേ​യും കു​ട്ടി​യേ​യും മ​ർ​ദി​ച്ച​താ​യി പ​രാ​തി. ത​ട്ടു​ക​ട​യു​ടെ ഊ​ണ് റെ​ഡി ബോ​ർ​ഡ് മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് കൈ​യ്യാ​ങ്ക​ളി​യി​ൽ എ​ത്തി​യ​ത്. വെ​ള്ള​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്തെ അ​രു​ണി​ൻറെ ത​ട്ടു​ക​ട​ക്ക് മു​ന്നി​ലാ​ണ് സം​ഭ​വം. ബോ​ർ​ഡ് റോ​ഡി​ലാ​ണ് വ​ച്ചി​രി​ക്കു​ന്ന​തെ​ന്നും ഇ​ത് ഇ​വി​ടെ നി​ന്നും മാ​റ്റ​ണ​മെ​ന്നാ​ണ് സി​പി​എം നേ​താ​വി​ൻറെ ആ​വ​ശ്യം. ബോ​ർ​ഡ് മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​ട ന​ട​ത്തു​ന്ന വീ​ട്ട​മ്മ പ​റ​ഞ്ഞ​തോ​ടെ​യാ​ണ് ത​ർ​ക്ക​മു​ണ്ടാ​യ​ത്.

അ​രു​ണി​ൻറെ ഭാ​ര്യ സു​ക​ന്യ, മാ​താ​വ് ഗീ​ത എ​ന്നി​വ​രു​മാ​യി ശ​ശി ത​ർ​ക്കി​ക്കു​ന്ന​തി​ൻറെ ദൃ​ശ്യം പു​റ​ത്തു​വ​ന്നു. സം​ഭ​വം ഫോ​ണി​ൽ പ​ക​ർ​ത്തു​ന്ന​തി​നി​ടെ സു​ക​ന്യ​യു​ടെ മ​ക​ൻറെ കൈ​യി​ൽ നി​ന്നും ശ​ശി മൊ​ബൈ​ൽ ത​ട്ടി​യെ​റി​യു​ന്ന​തും തു​ട​ർ​ന്ന് സ്ത്രീ​ക​ളെ മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീ​ഡി​യോ​യി​ലു​ണ്ട്. ക​ട​യു​ട​മ ആ​ര്യ​നാ​ട് സ്‌​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. അ​തേ​സ​മ​യം ക​ട​യു​ട​മ കൈയ്യേറ്റം
ചെ​യ്തെ​ന്നാരോ​പി​ച്ച് നേതാവും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ടു​ത്തി​ടെ​യാ​ണ് ശ​ശി നേതാവ് കോ​ൺ​ഗ്ര​സ് വി​ട്ട് സി​പി​എ​മ്മി​ൽ ചേ​ർ​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *