ശബരിമല ഡ്യൂട്ടിക്ക് പോയ പോലീസുകാരന്‍ നീലിമലയില്‍ കുഴഞ്ഞു വീണു മരിച്ചു

Pathanamthitta
Print Friendly, PDF & Email

ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്ക് പോയ പോലീസുകാരന്‍ നീലിമലയില്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ണിത്തോട് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം വെളളനാട് ചാങ്ങ മിത്രനികേതന്‍ പുതുമംഗലം എ.ജെ. നിവാസില്‍ അമല്‍ ജോസാ(28)ണ് മരിച്ചത്. ബുധനാഴ്ച ഉച്ച കഴിഞ്ഞ് 2.45നാണ് സംഭവം. ഡ്യൂട്ടി ചേഞ്ച് കൊടുക്കുന്നതിനായി സന്നിധാനത്തേക്ക് പോകുമ്പോള്‍ നീലിമലയില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ആംബുലന്‍സില്‍ പമ്പയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *