പന്തളം മൈക്രോ കോളേജിലെ ഓണാഘോഷം

Pathanamthitta

പന്തളം – മൈക്രോ കോളേജിലെ ഓണാഘോഷപരിപാടികൾ കോളേജ് ആഡിറ്റോറിയത്തിൽ അക്കാഡമിക് ഡയറക്ടർ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സുശീലാ സന്തോഷ്‌ ഉത്ഘാടനം ചെയ്തു . ചടങ്ങിന് മൈക്രോ ഗ്രൂപ്പ്‌ ചെയർമാൻ റ്റി ഡി വിജയകുമാർ സ്വാഗതം പറഞ്ഞു.ഏഷ്യയിലെ ഏറ്റവും നീളം കൂടിയ താടിക്കാരനും ഫിലിം സീരിയൽ ആക്ടറുമായ പ്രവീൺ പരമേശ്വർ മുഖ്യ അതിഥിയായി പങ്കെടുത്തു . കേരളം, ലക്ഷദ്വീപ്, മാഹി എന്നിവയുൾപ്പെടുന്ന സോണിലെ ബെസ്റ്റ് പെർഫോമൻസ് അവാർഡ് നേടിയ മൈക്രോയിലെ വിജയികൾക്ക് ഐ എസ് ആർ ഒ നൽകിയ സർട്ടിഫിക്കറ്റ് ചടങ്ങിൽ വിതരണം ചെയ്തു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധാ വിജയകുമാർ കൗൺസിലർമാരായ പന്തളം മഹേഷ്‌, കെ ആർ രവി, ലീഗൽ അഡ്വൈസർ അഡ്വ. കെ പ്രതാപൻ, അലുംനി അസോസിയേഷൻ പ്രസിഡന്റ്‌ സേതുനാഥ് ഡി, സെക്രട്ടറി ഷിജു കെ എച്ച് എന്നിവർ ആശംസകൾ പറഞ്ഞു. ചടങ്ങിന് സുഭാഷ് ആർ നന്ദി രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു .

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *