വയനാട് വെള്ളാർ മല സ്കൂളിൽ പത്തനംതിട്ടയിൽ നിന്നും ആശ്വാസ ക്ലൗണുകൾ

Wayanad
Print Friendly, PDF & Email

Vayanad – വെള്ള ചായം തേച്ച മുഖവും തക്കാളി മൂക്കുമായി രണ്ട് ക്ലൗണുകൾ ക്ലാസ്മുറികളിലേക്ക്  കടന്നു വന്നപ്പോൾ ആദ്യം കുട്ടികൾ അമ്പരന്നു. പിന്നെ അവരുമായി കുട്ടികൾ വേഗത്തിൽ  ചങ്ങാത്തത്തിലായി. വയനാട് വെള്ളാർ മലയിലെ കുട്ടികൾക്കൊപ്പം ഒരു ദിവസം ചിലവിടാനാണ്  പത്തനംതിട്ടയിൽ നിന്ന് നാടക പ്രവർത്തകരായ രണ്ട് അധ്യാപകർ ക്ലൗണുകളായി തങ്ങളുടെ മുമ്പിൽ എത്തിയത് ക്ലാസ് മുറികളും സ്കൂൾ മുറ്റവും അവതരണ വേദികളായി. പിന്നെ ക്ലൗണുകളോടൊപ്പം ഇരുന്ന് പഠിച്ചു. ചില നേരങ്ങളിൽ ക്ലൗണുകൾ മാഷന്മാരായി.

പ്രമുഖനാടക പ്രവർത്തകരായ നാടകക്കാരൻ മനോജ് സുനിയും  കെ.എസ് ബിനുവുമാണ് ചിരിയും കളിയുമായി ക്ലൗൺഷോ നടത്താനായി വെള്ളാർ മല സ്കൂളിലേക്ക് ക്ഷണിക്കപ്പെട്ടത് . ഓരോ ക്ലാസ് മുറിയിലും പ്രത്യേകം ക്ലൗൺഷോ നടത്തി.
സാന്ത്വനവുമായി വന്ന ക്ലൗണുകളെ കുട്ടികൾ നിറഞ്ഞ ചിരിയോടെ സ്വീകരിച്ചു. അവരോടൊപ്പം ചുവടുവയ്ക്കുകയും കളിക്കുകയും ചെയ്തു.
വിദ്യാർത്ഥി – അധ്യാപക സമൂഹത്തിൻ്റെ ഹൃദയൈക്യം അടയാളപ്പെടുത്താനും കൂടിയാണ് പുതിയ അതിജീവനപാഠവുമായി ക്ലൗൺഷോ അരങ്ങേറിയത്. ന ക്ലൗൺ ആർട്ടിസ്റ്റും പ്രമാടം നേതാജി ഹയർ സെക്കൻ്ററി സ്കൂൾ മലയാളം  അധ്യാപകനുമായ  നാടകക്കാരൻ മനോജ് സുനിയും അട്ടച്ചാക്കൽ സെൻ്റ് ജോർജ്ജ് ഹൈസ്കൂൾ അധ്യാപകനായ  കെ എസ് ബിനുവുമാണ് ക്ലൗണായി വേഷമിട്ടത് അധ്യാപന – നാടക ജീവിതത്തിൽ ധന്യമായ സാമൂഹിക ദൗത്യത്തിന് അവസരം ലഭിച്ചതിൻ്റെ  സന്തോഷത്തിലാണ് ഈ അധ്യാപകർ.
പത്തനംതിട്ട ഗോള്‍ഡന്‍ ബോയ്സ് ചാരിറ്റബിള്‍ സംഘത്തിന്റെ സെക്രട്ടറികൂടിയാണ് കെ.എസ്.ബിനു..

Leave a Reply

Your email address will not be published. Required fields are marked *