മുംബായ് – ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും, സ്ഥിരതയുള്ള ബാറ്റ്‌മാനും, കോച്ചുമായിരുന്ന രാഹുൽ ദ്രാവിഡിന്റെ മകൻ സമിത് ദ്രാവിഡ് അണ്ടർ 19 ടീമിൽ ഇടംപിടിച്ചു. ഓൾറൗണ്ടറായ സമിത് ഓസ്‌ട്രേലിയൻ അണ്ടർ 19 ടീമിനെതിരേ നാട്ടിൽ നടക്കുന്ന പരമ്പരകൾക്കുള്ള ടീമിനെ ഇന്നലെയാണു പ്രഖ്യാപിച്ചത്. സമിത് ദ്രാവിഡ് ആദ്യമായാണു ദേശീയ ടീമിൽ ഇടംപിടിക്കുന്നത്.
ഉത്തർപ്രദേശിന്റെ മുഹമ്മദ് അമാനാണു ഏകദിന ടീമിനെ നയിക്കുക. ചതുർ ദിനത്തിനുള്ള ടീമിനെ സോഹം പട്‌വർധനും നയിക്കും. തൃശൂർ സ്വദേശിയും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ അണ്ടർ 19 താരവുമായ മുഹമ്മദ് ഇനാൻ ഏകദിന, ചതുർദിന ടീമുകളിൽ ഇടംപിടിച്ചു. 18 വയസുകാരനായ സമിയ് കർണാടകയ്‌ക്ക് കുച് ബിഹാർ ട്രോഫി നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. പുതുച്ചേരിയിൽ 21,23,26 തീയതികളിലാണ് ഏകദിന മത്സരങ്ങൾ. ചതുർദിന മത്സരങ്ങൾ ചെന്നൈയിൽ സെപ്‌റ്റംബർ 30 നും ഒക്‌ടോബർ ഏഴിനും തുടങ്ങും.
അണ്ടർ 19 ഏകദിന ടീം ഇങ്ങനെ – രുദ്ര പട്ടേൽ, സാഹിൽ പരേഖ്, കെ.പി. കാർത്തികേയ, മുഹമ്മദ് അമാൻ (നായകൻ), കിരൺ ചോർമാലെ, അഭിഗ്യാൻ കുണ്ടു, ഹർവംശ് സിങ് പൻഗാലിയ, സമിത് ദ്രാവിഡ്, യുദ്ധാജിത് ഗുഹ, എൻ. സമർഥ്, നിഖിൽ കുമാർ, ചേതൻ ശർമ, ഹാർദിക് രാജ്, രോഹിത് രജാവത്, മുഹമ്മദ് ഇനാൻ.
What do you feel about this post?
Like
Love
Happy
Haha
Sad

