പത്തു വയസുകാരന് നേരെ ലൈംഗിക അതിക്രമം ; പ്രതിക്ക് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും

Crime
Print Friendly, PDF & Email

പത്തനംതിട്ട: പോക്‌സോ കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. അതിവേഗ കോടതി ജഡ്ജ് ഡോണി തോമസ് വര്‍ഗീസിന്റെതാണ് വിധി. കല്ലൂപ്പാറ ചെങ്ങരൂര്‍ സ്വദേശി സുധീഷിനെയാണ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അധികമായി മൂന്ന് മാസം കഠിനതടവ് കൂടി അനുഭവിക്കണമെന്നും, പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. കീഴ്‌വായ്പ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിലാണ് വിധി.സ്‌കൂള്‍ ബസ്സില്‍ നിന്നിറങ്ങി വീട്ടിലേക്ക് പോകും വഴി പത്തുവയസ്സുകാരന് നേരേ പ്രതി ലൈംഗിക അതിക്രമം കാട്ടുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്‌സണ്‍ മാത്യൂസ് ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *