യുവതിയുടെ പക്കൽ നിന്നും 25 ഗ്രാം കഞ്ചാവ് പിടികൂടി

Crime
Print Friendly, PDF & Email

പത്തനംതിട്ട: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. തോമ്പികണ്ടം മേനക്കേട്മുക്ക് തടിയില്‍ വീട്ടില്‍ ബെറ്റി എന്ന് വിളിക്കുന്ന ബിന്ദു (42) വിനെയാണ് അറസ്റ്റ് ചെയ്തത്. വീട് കേന്ദ്രികരിച്ച് ഇവര്‍ കഞ്ചാവ് വില്പന നാളുകളായി നടത്തി വന്നിരുന്നതായി പരാതിയുണ്ട്.

വീട്ടില്‍ വച്ചാണ് ബിന്ദുവിന്റെ കൈയില്‍ നിന്നും കഞ്ചാവ് പിടിച്ചത്. പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ക്ക് ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എ എസ് ഐ അന്‍സാരി, എസ് സി പി ഓ ശ്യാം മോഹന്‍ , സി പി ഓമാരായ അഞ്ജന, അനുകൃഷ്ണന്‍, ഷീന്‍രാജ് എന്നിവര്‍ പങ്കെടുത്തു.

2021 ല്‍ റാന്നി എക്‌സൈസ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ് ബിന്ദു. പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു ഇവര്‍. ദൂരസ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ വാഹനങ്ങളിലും മറ്റും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെആവശ്യക്കാരെത്തുന്നതായും പറയുന്നു. മുമ്പ് പോലീസ് പരിശോധനക്കെത്തിയപ്പോള്‍ വളര്‍ത്തുനായയെ അഴിച്ചുവിട്ട് കടിപ്പിക്കാന്‍ മുതിര്‍ന്ന സംഭവവുമുണ്ടായി. ഏറെ ശ്രമകരമായ നീക്കത്തിലാണ് ഇപ്പോള്‍ ഇവരെ പോലീസിന് പിടികൂടാന്‍ സാധിച്ചത്.

പോലീസിനെ കണ്ടപ്പോള്‍ വീടിനുളളിലേക്ക് ഓടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയും, കയ്യില്‍ കടലാസില്‍ പൊതിഞ്ഞുവച്ച കഞ്ചാവ് വീടിനു മുന്നിലുള്ള പട്ടിക്കൂടിന് സമീപത്തേക്ക് വലിച്ചെറിയുകയും ചെയ്തു. വനിതാപോലീസ് ഉള്‍പ്പെടെയുള്ള സംഘം തടഞ്ഞുനിര്‍ത്തി പിടികൂടുകയായിരുന്നു. കഞ്ചാവിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ഓപ്പറേഷന്‍ ഡി ഹണ്ട് എന്ന പേരില്‍ ജില്ലയിലുടനീളം ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസിന്റെ നിര്‍ദേശപ്രകാരം ലഹരിവസ്തുക്കളുടെ കടത്തും വില്‍പ്പനക്കുമെതിരായ റെയ്ഡ് നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *