120 ലിറ്റർ കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ

Crime
Print Friendly, PDF & Email

ഇടുക്കി/മൂലമറ്റം: അറക്കുളത്ത് ചാരായം വാറ്റാനുള്ള കോടയുമായി കോൺഗ്രസ് പ്രാദേശിക നേതാവ് എക്‌സൈസ് പിടിയിലായി. അറക്കുളം കരിപ്പലങ്ങാട് അയ്യകാട് താമസിക്കുന്ന അഞ്ചാനിക്കൽ സാജു ജോർജാണ് (61) അറസ്റ്റിലായത്.

കോൺഗ്രസിന്റെ മുൻ അറക്കുളം മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്തംഗവുമായിരുന്നു സാജു. കാവുംപടിക്കടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു. 120 ലിറ്റർ കോടയുമായിട്ടാണ് ഇയാൾ പിടിയിലായത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. മൂലമറ്റം എക്‌സൈസ് റേഞ്ച് അസി. എക്‌സൈസ് ഇൻസ്പക്ടർ കെ.വി. വിജയകുമാറിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ അംബു, ചാൾസ് എഡ്വിൻ, ടിറ്റോ മോൻ ചെറിയാൻ, പ്രിവന്റീവ് ഓഫീസർ( ഗ്രേഡ്)മാരായ പി.ആർ. അനുരാജ്, രാജേഷ്, കെ.കെ. സജീവ്, നിസാർ വി.കെ, കുഞ്ഞുമുഹമ്മദ് ടി.കെ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ബിന്ദു എം.ടി, എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *