പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ
*സീറ്റ് ഒഴിവ്
മെഴുവേലി സർക്കാർ വനിത ഐ.ടി.ഐ എൻ.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാൻ സിവിൽ (രണ്ട് വർഷം), ഫാഷൻ ഡിസൈൻ ടെക്നോളജി (ഒരുവർഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. പ്രവേശനത്തിനായി അസൽ സർട്ടിഫിക്കറ്റ്, ടിസി, ഫീസ് എന്നിവ സഹിതം ഐ.ടി.ഐയിൽ ഹാജരായി അപേക്ഷ സമർപ്പിക്കണം. അവസാന തീയതി- ഓഗസ്റ്റ് 27. ഫോൺ : 0468-2259952, 9995686848, 8075525879, 9496366325.
*കരാട്ടെ പരിശീലനം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ 15-50 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് കരാട്ടെ പരിശീലനം നൽകുന്നതായി നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് മുമ്പ് ഐസിഡിഎസ് ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0473 5265238, 9496042669.
*കമ്മ്യുണിറ്റി വുമൺ ഫെസിലിറ്റേറാകാം
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ കമ്മ്യുണിറ്റി വുമൺഫെസിലിറ്റേറ്ററെ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്യു അല്ലെങ്ങിൽ തതുല്യമായ വിമൺ സ്റ്റഡീസ്, സോഷ്യോളജി എന്നീ വിഷയങ്ങളിൽ റഗുലർ ബാച്ചിൽ പഠിച്ച് മാസ്റ്റർ ബിരുദം. മുൻപരിചയമുള്ളവർക്കും പത്തനംതിട്ട ജില്ലക്കാർക്കും മുൻഗണന. യോഗ്യതയുളളവർ അസൽ രേഖകളുമായി ഓഗസ്റ്റ് 27 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 04735265238, 9496042669.
*ഇ-ലേലം
ജില്ലാ പോലീസ് സായുധസേന ആസ്ഥാനത്ത് സുക്ഷിച്ചിട്ടുള്ള നാല് വാഹനങ്ങൾ ഓഗസ്റ്റ് 23 ന് www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഇ-ലേലം നടത്തും. ഫോൺ : 04682222630, ഇ-മെയിൽ : sppta.pol@kerala.gov.in.
ഇ-ലേലം
അടൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള 20 വാഹനങ്ങൾ www.mstcecommerce.com വെബ്‌സൈറ്റ് മുഖേന ഓഗസ്റ്റ് 26 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 2.30 വരെ ഇ-ലേലം ചെയ്യും. ഫോൺ : 04682222630, ഇ-മെയിൽ : sppta.pol@kerala.gov.in. (പിഎൻപി 1796/24)
*വനിതാ ഇൻസ്ട്രക്ടർ നിയമനം
വല്ലന സമൂഹ്യ ആരോഗ്യകേന്ദ്രത്തിലെ വനിതാ ജിംനേഷ്യത്തിലേക്ക് വനിതാ ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. ഓഗസ്റ്റ് 27 ന് രാവിലെ 10 ന് പന്തളം ബ്ലോക്ക് പഞ്ചായത്തിലാണ് അഭിമുഖം. ഹെൽത്ത് ക്ലബ് അല്ലെങ്കിൽ ജിംനേഷ്യത്തിൽ പരിശീലനം നടത്തി പരിചയംഉളളവർക്ക് പങ്കെടുക്കാം. പ്രായം 25 നും 40 നും മധ്യേ. ഫോൺ : 0468 2287779.
*സ്‌കോളർഷിപ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനുള്ള അംഗീകൃത പാരലൽ കോളേജുകളെ ഇ-ഗ്രാന്റ്‌സ് സൈറ്റിൽ ഉൾപ്പെടുത്തുന്നതിനുളള അപേക്ഷ ക്ഷണിച്ചു. പാരലൽ കോളേജ് സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമാകാൻ നിശ്ചിതമാതൃകയിലുളള അപേക്ഷയും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പൽ പട്ടികജാതിവികസന ഓഫീസുകളിൽ സമർപ്പിക്കണം. അവസാന തീയതി സെപ്റ്റംബർ അഞ്ച്. ഫോൺ : 0468 2322712.
*ഐ.ടി.ഐ കോഴ്‌സുകൾ : അപേക്ഷ ക്ഷണിച്ചു
ചെങ്ങന്നൂർ വനിതാ ഐടിഐ യിൽ എൻ.സി.വി.ടി അംഗീകൃത കോഴ്സുകളായ ഇലക്ട്രോണിക്സ് മെക്കാനിക്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ്, സ്റ്റെനോഗ്രാഫർ ആന്റ് സെക്രട്ടറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), ഡ്രെസ് മേക്കിംഗ് എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേക്ക് ഓഫ്‌ലൈനായി അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് 27 ന് മുമ്പ് സമർപ്പിക്കണം. അപേക്ഷാ ഫീസ് 100 രൂപ. ഫോൺ : 04792457496, 9747454553.
*സീറ്റ് ഒഴിവ്
ചുട്ടിപ്പാറ സ്‌കൂൾഓഫ് അപ്ലൈഡ് ലൈഫ് സയൻസിൽ എം.എസ്.സി ഫിഷറി ബയോളജി ആൻഡ് അക്വാകൾച്ചർ (എം.എസ്.സി സുവോളജിക്ക് തുല്യം) സീറ്റൊഴിവുണ്ട്. ബയോളജിക്കൽ സയൻസിൽ ഏതെങ്കിലുമുള്ള ബിരുദമാണ് യോഗ്യത. സംവരണ വിഭാഗങ്ങൾക്ക് ഫീസിളവ് ലഭിക്കും. ഫോൺ : 9497816632, 9447012027.
*പരാതി പരിഹാര അദാലത്ത്
സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിലവിലുളള പരാതികളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലയിൽ ഓഗസ്റ്റ് 22, 23 തീയതികളിൽ പരാതിപരിഹാര അദാലത്ത് നടത്തും. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ചു വരെ. ചെയർപേഴ്സൺ ശേഖരൻ മിനിയോടൻ, മെമ്പർമാരായ അഡ്വ. സേതു നാരായണൻ, ടി.കെ.വാസു എന്നിവർ നേതൃത്വം നൽകും. പട്ടികജാതി പട്ടികഗോത്രവർഗക്കാരുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിച്ചിട്ടുളളതും വിചാരണയിൽ ഇരിക്കുന്നതുമായ കേസുകളിൽ, പരാതിക്കാരെയും, പരാതി എതിർകക്ഷികളെയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരിൽകേട്ട് തീർപ്പാക്കും. പുതിയ പരാതികൾ സ്വീകരിക്കും ഉണ്ട്.
*അപേക്ഷ ക്ഷണിച്ചു
പുറമറ്റം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിലെ വർക്കർ /ഹെൽപ്പർ നിയമനത്തിനായി 18നും 46നും ഇടയിൽ പ്രായമുള്ള ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതാ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിലെ ഉദ്യോഗാർഥികൾ കുറഞ്ഞത് എസ്.എസ്.എൽ.സി പാസായിരിക്കണം. ഹെൽപ്പർ തസ്തികയിലെ ഉദ്യോഗാർഥികൾ എഴുത്തും വായനയും അറിയുന്നവരായിരിക്കണം. എസ്.എസ്.എൽ.സി പാസായവർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കേണ്ടതില്ല. അപേക്ഷാഫോമിന്റെ മാതൃക കോയിപ്രം ശിശുവികസനപദ്ധതി ഓഫീസിലും പുറമറ്റം ഗ്രാമപഞ്ചായത്ത് ഓഫീസിലും അങ്കണവാടികളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽമാർഗമോ ശിശുവികസന പദ്ധതി ഓഫീസർ, ശിശുവികസനപദ്ധതി ഓഫീസ്, പുല്ലാട്.പി.ഒ, കോയിപ്രം 689548 വിലാസത്തിൽ ലഭ്യമാക്കണം. അവസാന തീയതി സെപ്റ്റംബർ മൂന്ന്. ഫോൺ- 0469 2997331. (പിഎൻപി 1802/24)


