തിരുവനന്തപുരം – കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്‌യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്ച്വറൽ ഫിറ്റർ കോഴ്‌സിലേയ്ക്കുള്ള അഡ്മിഷൻ ആരംഭിച്ചു. ഐടിഐ വെൽഡർ, ഫിറ്റർ, ഷീറ്റ് മെറ്റൽ എന്നീ കോഴ്സുകൾ 2020ലോ അതിന് ശേഷമോ പാസായ കുട്ടികൾക്കാണ് അവസരം. ആറുമാസ കോഴ്‌സിലെ ആദ്യ രണ്ടു മാസം അടൂർ ഗവണ്മെന്റ് പോളിടെക്ക്‌നിക്ക് കോളേജിലും തുടർന്നുള്ള 4 മാസം കൊച്ചിൻ ഷിപ്പ്യാർഡ് കാമ്പസിലുമാണ് പരിശീലനം. ആറുമാസം ഓൺ ജോബ് ട്രെയ്നിങ്ങും ഉണ്ടയിരിക്കും. കൊച്ചിൻ ഷിപ്പ്യാർഡിലെ പരിശീലന/ഓൺ ജോബ് ട്രെയിനിംഗ് സമയത്ത് നിശ്ചിത സ്‌റ്റൈപ്പന്റും വിദ്യാർത്ഥികൾക്ക് ലഭിക്കും. 14514/ രൂപയാണ് ഫീസ്. ക്രിസ്ത്യൻ, മുസ്ലിം, ജൈന, പാഴ്‌സി എന്നീ മത ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് ആദ്യം അപേക്ഷിക്കുന്ന 10 കുട്ടികൾക്ക് 100% ന്യൂനപക്ഷ സ്‌കോളർഷിപ്പോട് കൂടി സൗജന്യമായി പഠിക്കാൻ കഴിയും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കൊച്ചിൻ ഷിപ്പ്യാര്ഡിൽ കരാർ അടിസ്ഥാനത്തിൽ നിയമനം ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും
www.asapkerala.gov.in എന്ന വെബ്സൈറ്റിലോ 7736925907/9495999688 എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി ഓഗസ്റ്റ് 25
What do you feel about this post?
Like
Love
Happy
Haha
Sad

