പത്തനംതിട്ട: ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻസ് പത്തനംതിട്ട ജില്ലാ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ മുല്ലപ്പെരിയാർ സംരക്ഷണ സദസ്സ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ശ്രീമാൻ ഹബീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു . കേരളക്കരയെ ഒന്നാകെ നശിപ്പിക്കാൻ ശേഷിയുള്ള മുല്ലപ്പെരിയാർ ഡാം എത്രയും വേഗം പുനർ നിർമ്മിക്കുകയും ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നും അധികാരികൾ വ്യാഗ്രഹതയോടെ ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ഉദ്ഘാടന സന്ദേശത്തിൽ അറിയിച്ചു. ജില്ലാ കൺവീനർ പാസ്റ്റർ ജിജി തേക്കുതോട് അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ കൺവീനർ ശ്രീമതി രാധിക ദേവി സ്വാഗതം അറിയിച്ചു. ശ്രീമതി ഓമന സത്യൻ, രവീന്ദ്രൻ പിള്ള, ജോൺ പി വർഗീസ്, സുശീല, റഹീം എന്നിവർ പ്രസംഗിച്ചു.


