ആദരാഞ്ജലികൾ..
തിരുവല്ല – കവിയൂർ പാറപ്പുഴയിൽ ഇടശ്ശേരി തെക്കേതിൽ വീട്ടിൽ താമസിച്ചിരുന്ന ജേക്കബ് പീറ്ററിന്റെ മകൻ ജെയ്സൺ ജേക്കബ് (19) ഇന്നലെ കല്ലുപ്പാറ കൊല്ലമലപ്പടിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. ഇപ്പോൾ കല്ലൂപ്പാറയിൽ താമസം.
മല്ലപ്പള്ളി KSRTC ഡിപ്പോയുടെ RNM 631 വേണാട് ബസ് തിരുവല്ലയിൽ നിന്നും മല്ലപ്പള്ളിയിലേക്ക് വരവേ ഇന്നലെ രാത്രി 8.30 മണിക്ക് കല്ലൂപ്പാറ ജംഗ്ഷന് സമീപം വെച്ച് ബസിന് എതിരെ വന്ന ബൈക്ക് യാത്രികൻ ജെയ്സന്റെ ബൈക്ക് പെട്ടെന്ന് തെന്നി ബസിനടിയിലേക്ക് വീഴുകയും ബസ് കയറി മരണമടയുകയും ചെയ്തു.
CCTV ദൃശ്യങ്ങളിൽ നിന്നും ബൈക്ക് യാത്രികൻ റോഡിലേക്ക് അപകടകാരമാം വിധം കയറി നടന്ന കാൽനട യാത്രക്കാരെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചപ്പോഴോ, മഴ പെയ്ത റോഡിൽ പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴോ റോഡിൽ ബൈക്ക് സ്‌കിഡ് ചെയ്ത് ബസിന്റെ അടിയിലേക്ക് തെറിച്ചു വിഴുകയായിരുന്നു വെന്ന് അനുമാനിക്കുന്നു. ബസിന്റെ ഫ്രണ്ട് ഗ്ലാസ് സംഭവത്തിന് ശേഷം ഓടിയെത്തിയ ആരോ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്. പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
What do you feel about this post?
Like
Love
Happy
Haha
Sad

