അടൂർ: കാർ തട്ടി തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. പെരിങ്ങനാട് മീനത്തേതിൽ സിറിൾ വില്ലയിൽ സജി എബ്രഹാമിന്റെ ഭാര്യ ലിജി സജി (49) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചയോടെ ഹോളിക്രോസ് ജങ്ഷന് സമീപമായിരുന്നു അപകടം. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെയോടെ മരിച്ചു. സംസ്‌കാരം വെളളിയാഴ്ച നടക്കും. രാവിലെ എട്ടിന് മൃതദേഹം ഭവനത്തിൽ എത്തിക്കും. ഉച്ച കഴിഞ്ഞ് രണ്ടിന് പെരിങ്ങനാട് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് പള്ളിയിൽ സംസ്‌കരിക്കും. മക്കൾ സിജി സജി, സിറിൾ സജി. പരേത തേപ്പു പാറ തോപ്പിലയ്യത്ത് കുടുംബാംഗമാണ്.


