പത്തനംതിട്ട ജില്ലാ അറിയിപ്പുകൾ..
ഗ്ലൂക്കോമീറ്റർ ലഭിച്ചവർ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസ് മുഖേന സൗജന്യമായി ഗ്ലൂക്കോമീറ്റർ അനുവദിച്ചു നൽകിയിട്ടുള്ള ഗുണഭോക്താക്കൾക്ക് അഡീഷണൽ സ്ട്രിപ്പിന് വകുപ്പിന്റെ പോർട്ടലായ www.sjd.kerala.gov.in മുഖേനെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് സുനീതി പോർട്ടലിൽ അപ്ലോഡ് ചെയ്യണം. ഫോൺ :0468 2325168.
അക്രഡിറ്റേഷൻ പുതുക്കൽ – അപേക്ഷ ക്ഷണിച്ചു
2024-ലെ മീഡിയ അക്രഡിറ്റേഷൻ റിന്യൂവലിന് ഡിസംബർ 11 വരെ അപേക്ഷ സമർപ്പിക്കാം. www.iiitmk.ac.in/iprd/login.php എന്ന ഓൺലൈൻ പോർട്ടലിലൂടെ ഐ ആൻഡ് പി ആർ ഡി. വെബ്സൈറ്റിന്റെ ഹോം പേജിൽ മീഡിയ അക്രഡിറ്റേഷൻ റിന്യൂവൽ എന്ന ലിങ്കിൽ പ്രവേശിച്ച് അക്രഡിറ്റേഷൻ പുതുക്കാം. ഓൺലൈനിൽ റിന്യൂവൽ ചെയ്യുന്ന മാധ്യമപ്രവർത്തകർ അപേക്ഷയുടെ പ്രിന്റൗട്ട് ബ്യൂറോ ചീഫിന്റെയോ ന്യൂസ് എഡിറ്ററുടേയോ ഒപ്പും സീലും പതിപ്പിച്ച് ഡിസംബർ 11 ന് വൈകിട്ട് അഞ്ചിനകം ജില്ലാ ഇൻഫർമേഷൻ ഓഫീസുകളിൽ നിർബന്ധമായും എത്തിക്കണം.
മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാരിന്റെ 2022 ലെ മാധ്യമഅവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2022 ജനുവരി ഒന്നിനും 2022 ഡിസംബർ 31 നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോന്മുഖറിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യശാക്തീകരണറിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്കാരം, സാമൂഹ്യജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യശാക്തീകരണറിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.
വികസനോൻമുഖറിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ നാലു വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്്ക്കണം.
ടിവി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. ഒരു വാർത്ത പലഭാഗങ്ങളായി നൽകാതെ സമഗ്രസ്വഭാവത്തോടെ ഒരു വാർത്താ റിപ്പോർട്ടായാണ് സമർപ്പിക്കേണ്ടത്. ടിവി അവാർഡുകളിലെ എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.
പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിലേക്ക് ഒരു എൻട്രി മാത്രമായിരിക്കും പരിഗണിക്കുന്നത്. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം.
എൻട്രികൾ ഡിസംബർ 20ന് വൈകിട്ട് അഞ്ചു മണിക്കകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് സംബന്ധിച്ച മാർഗരേഖ www.prd.kerala.gov.in ൽ പരിശോധിക്കാം.
മത്സ്യത്തൊഴിലാളികളിൽ അപേക്ഷ ക്ഷണിച്ചു
സംസ്ഥാനഫിഷറീസ് വകുപ്പിന്റെ മേൽനോട്ടത്തിൽ പത്തനംതിട്ട ജില്ലയിൽ കാലാകാലങ്ങളായി നടപ്പാക്കി വരുന്ന ഉൾനാടൻ സമ്പാദ്യസമാശ്വാസപദ്ധതിയിൽ 2024-25 വർഷം ചേരുവാൻ താത്പര്യമുളള അംഗീകൃത മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂർത്തിയായവരും 60 വയസ് കഴിയാത്തവരും ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തവരും മത്സ്യത്തൊഴിലാളി ക്ഷേമനിധി അംഗത്വമുളളവരുമായ പരമ്പരാഗതമത്സ്യത്തൊഴിലാളികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്.
പദ്ധതിയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവർ മത്സ്യത്തൊഴിലാളി ക്ഷേമനിധിബോർഡിൽ 2023 മാർച്ച് മാസം വരെ തുക അടച്ചതിന്റെ രസീത്, ക്ഷേമനിധി പാസ്ബുക്ക്, റേഷൻകാർഡ്, ഏതെങ്കിലും ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കിൽ അക്കൗണ്ട് എടുത്ത പാസ് ബുക്കിന്റെ പകർപ്പ്, കഴിഞ്ഞ ആറുമാസത്തിനകം എടുത്ത രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി മാസത്തെ ഗുണഭോക്തൃവിഹിതം 500രൂപ എന്നിവ സഹിതം തിരുവല്ല മത്സ്യഭവൻ ഓഫീസിൽ ജനുവരി 24, 25 തീയതികളിൽ രാവിലെ 11 മുതൽ വൈകിട്ട് നാലുവരെയുള്ള സമയത്ത് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
ഫോൺ : 0468 2967720, 0469 2999096
യോഗം ചേരും
ജലജീവൻ മിഷൻ പദ്ധതികളുമായി ബന്ധപ്പെട്ടു ജില്ലാതലശുചിത്വമിഷൻ സമിതി 16-ാമത് യോഗം നവംബർ 30 ന് പകൽ മൂന്നിന് കളക്ടറേറ്റിൽ ചേരും.
സൗജന്യപരിശീലനം
നാറാണംമൂഴി ഗ്രാമപഞ്ചായത്തിൽ ജില്ലാവ്യവസായകേന്ദ്രവും പത്തനംതിട്ട എസ് ബി ഐ ഗ്രാമീണസ്വയം തൊഴിൽ പരിശീലനകേന്ദ്രവും ചേർന്നു ഡിസംബർ നാലു മുതൽ ആരംഭിക്കുന്ന 10 ദിവസത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാൾ ഉദ്യമി പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ 08330010232, 0468 2270243.
സർവെ റിക്കാർഡുകൾ പരിശോധിക്കാൻ അവസരം
വളളിക്കോട് വില്ലേജിൽ ഉൾപ്പെട്ടുവരുന്ന പ്രദേശങ്ങളിലെ ഡിജിറ്റൽ സർവെ റിക്കാർഡുകൾ ഡിസംബർ 26 വരെ വളളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിന് എതിർവശത്തുളള വളളിക്കോട് ഡിജിറ്റൽ
സർവെ ക്യാമ്പ് ഓഫീസിൽ പരിശോധനയ്ക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂവുടമസ്ഥർക്ക് https://entebhoomi.kerala.gov.in പോർട്ടൽ സന്ദർശിച്ച് ഭൂമിയുടെ രേഖകൾ ഓൺലൈനായും പരിശോധിക്കാം. റിക്കാർഡുകളിൽ പരാതിയുണ്ടെങ്കിൽ 30 ദിവസത്തിനകം അടൂർ റീസർവെ സൂപ്രണ്ടിനു ഫോറം നമ്പർ 160 ൽ നേരിട്ടോ എന്റെ ഭൂമി പോർട്ടൽ മുഖേന ഓൺലൈനായോ അപ്പീൽ സമർപ്പിക്കാം. നിശ്ചിത സമയത്തിനുളളിൽ അപ്പീൽ സമർപ്പിക്കാത്ത പക്ഷം റീസർവെ റിക്കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുളള ഭൂവുടമസ്ഥരുടെ പേരുവിവരം, അതിരുകൾ, വിസ്തീർണം എന്നിവ കുറ്റമറ്റതായി പ്രഖ്യാപിച്ച് സർവെ അതിരടയാളനിയമം അനുസരിച്ച് ഫൈനൽ നോട്ടിഫിക്കേഷൻ പരസ്യപ്പെടുത്തി റിക്കാർഡുകൾ അന്തിമമാക്കും.
ഏകദിനവർക്ഷോപ്പ്
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് (കീഡ്) ഡിജിറ്റൽ എംഎസ്എംഇ എന്ന വിഷയത്തിൽ ഏകദിനവർക്ഷോപ്പ് സംഘടിപ്പിക്കുന്നു. ഡിസംബർ രണ്ടിന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ അങ്കമാലി കീഡ് ക്യാമ്പസിലാണ് പരിശീലനം. താത്പര്യമുളളവർ കീഡിന്റെ വെബ്സൈറ്റായ www.kied.info യിൽ നവംബർ 30 ന് അകം അപേക്ഷിക്കണം. ഫോൺ: 0484 2532890, 2550322, 9946942210.
പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം
കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്രണ്ട് ഓഫീസിലേക്കു കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പബ്ലിക് റിലേഷൻസ് ഓഫീസറുടെ ഒരു ഒഴിവിലേക്കു താൽക്കാലികജീവനക്കാരെ നിയമിക്കുന്നു. യോഗ്യത : എംഎസ്ഡബ്ല്യൂ /എംബിഎ, എംപിഎച്ച്, കമ്പ്യൂട്ടർ പരിജ്ഞാനം. പ്രായപരിധി 18-40 വയസ്. അപേക്ഷകർ കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാനസർക്കാരിന്റെയോ അംഗീകാരമുളള സർവകലാശാലകളിൽ നിന്നും പഠനം പൂർത്തിയാക്കിയവരായിരിക്കണം. അപേക്ഷകർ യോഗ്യത, വയസ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളും പകർപ്പുകളും സഹിതം ഡിസംബർ ആറിന് രാവിലെ 10 ന് മുമ്പായി പ്രിൻസിപ്പൽ/സൂപ്രണ്ട് ഓഫീസിൽ വാക് ഇൻ ഇന്റർവ്യുവിന് ഹാജരാകണം. രജിസ്ട്രേഷൻ അന്നേ ദിവസം രാവിലെ ഒൻപത് മുതൽ 10 വരെ. ഫോൺ : 0468 2344801.
താലൂക്ക് വികസന സമിതി യോഗം ഡിസംബർ രണ്ടിന്
കോഴഞ്ചേരി താലൂക്ക് വികസനസമിതി യോഗം ഡിസംബർ രണ്ടിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേരും


